Breaking News

ലോക കേരള സഭയുടെ ചെലവ് വഹിക്കുന്നത് സംസ്ഥാനമല്ല; വിശദീകരണവുമായി മുഖ്യമന്ത്രി

ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസി കളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി

ലണ്ടന്‍ : ലോക കേരള സഭയുടെ മേഖലാ സമ്മേളനങ്ങളുടെ ചെലവ് വഹിക്കുന്നത് സംസ്ഥാന സര്‍ ക്കാര്‍ അല്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. അതത് സ്ഥലങ്ങളിലെ പ്രവാസികളാണ് ഇതിനുള്ള ചെലവ് വഹിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. ലണ്ടനില്‍ നടക്കുന്ന ലോക കേരള സഭയുടെ യു കെ-യൂറോപ്പ് മേഖലാ സമ്മേളനം ഉദ്ഘാടനത്തിലാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. കേരള സഭ ക്കായുള്ള ചെലവുകള്‍ സംബന്ധിച്ച് വിവാദമുയര്‍ന്ന സാഹചര്യത്തിലാണ് മുഖ്യമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്.

ലോക കേരള സഭയുടെ യുകെ – യൂറോപ്പ് മേഖലാസമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യുന്നു

മുഖ്യമന്ത്രിയുടെ വിദേശയാത്രയെ ധൂര്‍ത്തെന്ന് വിമര്‍ശിച്ച് കെപിസിസി പ്രസിഡന്റ് കെ.സുധാകര ന്‍ രംഗത്തെത്തിയതിന് പിന്നാലെയാണ് മുഖ്യമന്ത്രിയുടെ പ്രതികരണം. വി ദേശത്തേക്ക് യാത്ര പോ കാന്‍ മുഖ്യമന്ത്രി ഓരോ കാരണം കണ്ടെത്തുകയാണെന്നും കുടുംബത്തിന്റെ യാത്രാചെലവ് സ്വന്ത മായി വഹിക്കുകയാണെന്നത് ശുദ്ധനുണ യാണെന്നും സാധാരണക്കാരന്റെ പണമാണിതെന്നുമായി രുന്നു സുധാകരന്റെ വിമര്‍ശനം.

മന്ത്രിമാരായ പി രാജീവ്,വി ശിവന്‍കുട്ടി, വീണാ ജോര്‍ജ് എന്നിവരും ലോക കേരള സഭയില്‍ പങ്കെടു ത്തു. വൈകിട്ട് നടക്കുന്ന മലയാളി പ്രവാസി സമ്മേളനത്തിലും മുഖ്യ മന്ത്രി പങ്കെടുത്തു. നവകേരള നിര്‍മ്മാണം പ്രതീക്ഷകളും സാധ്യതകളും പ്രവാസികളുടെ പങ്കും, വൈജ്ഞാനിക സമൂഹ നിര്‍മിതി യും പ്രവാസലോകവും, ലോക-കേരള സഭാ പ്രവാസി സമൂഹവും സംഘടനകളും,യൂറോപ്യന്‍ കുടി യേറ്റം അനുഭവങ്ങളും വെല്ലുവിളികളും എന്നീ നാല് വിഷയങ്ങളില്‍ ചര്‍ച്ച നടക്കുകയാണ്.

നാളെ കാര്‍ഡിഫ് സര്‍വകലാശാലയില്‍ മുഖ്യമന്ത്രി സന്ദര്‍ശനം നടത്തും. മലയാളി നഴ്സുമാര്‍ക്ക് കൂ ടുതല്‍ അവസരം ലഭിക്കുന്ന തരത്തിലുള്ള കരാറില്‍ മുഖ്യമന്ത്രി ഒപ്പി ടും. മറ്റെന്നാള്‍ യുകെയി ലെ മലയാളി വ്യാപാര സമൂഹവുമായി അദ്ദേഹം കൂടിക്കാഴ്ച നടത്തും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.