Breaking News

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധം ; രമ്യ ഹരിദാസ്, ടി എന്‍ പ്രതാപന്‍ അടക്കം നാല് എംപിമാര്‍ക്ക് സസ്പെന്‍ഷന്‍

ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സ സ്പെന്‍ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നി വരെയാണ് സസ്പെന്‍ഡ് ചെയ്തത്

ന്യൂഡല്‍ഹി : ലോക്സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിച്ച നാല് കോണ്‍ഗ്രസ് എംപിമാര്‍ക്ക് സസ്പെന്‍ ഷന്‍. കേരളത്തില്‍ നിന്നുള്ള എംപിമാരായ രമ്യ ഹരിദാസ്, ടിഎന്‍ പ്രതാപന്‍, മാണിക്കം ടാഗോര്‍, ജ്യോതി മണി എന്നിവരെയാണ് സസ്പെന്‍ഡ് ചെയ്തത്. പ്ലക്കാര്‍ഡ് ഉയര്‍ത്തി നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ച തി നാണ് സസ്പെന്‍ഷന്‍. വര്‍ഷകാല സമ്മേളനം പൂര്‍ത്തിയാകുന്നത് വരെയാണ് സസ്പെന്‍ഷന്‍ എന്നാണ് റി പ്പോര്‍ട്ടുകള്‍.

സഭയില്‍ പ്ലക്കാര്‍ഡ് ഉയര്‍ത്തി പ്രതിഷേധിക്കരുതെന്ന് നിര്‍ദ്ദേശിച്ചുകൊണ്ട് പാര്‍ലമെന്ററി ബോര്‍ഡ് സര്‍ ക്കുലര്‍ പുറത്തിറക്കിയിരുന്നു. എന്നാല്‍ ഈ വിലക്ക് മറികടന്ന് ഇവര്‍ പ്ലക്കാര്‍ഡുകള്‍ ഉയര്‍ത്തി. ഇതിന് പിന്നാലെയാണ് എംപിമാരെ സസ്പെന്റ് ചെയ്തത്.

വര്‍ഷകാല സമ്മേളനത്തിന്റെ അഞ്ചാം ദിവസമായ ഇന്ന് ഉച്ചയ്ക്ക് ശേഷമാണ് ലോക്സഭ ചേര്‍ന്നത്. രാവിലെ രാഷ്ട്രപതിയുടെ സത്യപ്രതിജ്ഞാ ചടങ്ങ് നടന്നതിനാലാണ് ഉച്ചയ്ക്ക് ചേരാന്‍ തീരുമാനിച്ചത്. കഴിഞ്ഞ ദിവ സങ്ങളിലെ പോലെ വിവിധ വിഷയങ്ങള്‍ ഉന്നയിച്ച് പ്രതിപക്ഷം ബഹളം വെച്ചു. ലോക്സഭ ഒരു തവണ നിര്‍ ത്തിവെച്ചു. തുടര്‍ന്ന് വീണ്ടും ചേര്‍ന്നപ്പോഴാണ് കോണ്‍ഗ്രസ് എംപിമാര്‍ പ്ലക്കാര്‍ഡുകളുമായി നടുത്ത ളത്തിലിറങ്ങി പ്രതിഷേധിച്ചത്.

ജിഎസ്ടി, വിലക്കയറ്റം തുടങ്ങിയ വിഷയങ്ങള്‍ അടിയന്തരമായി ചര്‍ച്ച ചെയ്യണമെന്ന് ആവശ്യപ്പെട്ടാ  ന്നു പ്രതിഷേധം. തുടര്‍ന്ന് സ്പീക്കറുടെ ഇരിപ്പിടത്തിലേക്ക് എം പിമാര്‍ നീങ്ങിയത് നിയമവിരുദ്ധമാണെന്ന് കേന്ദ്ര പാര്‍ലമെന്ററി കാര്യമന്ത്രി പ്രഹ്ലാദ് ജോഷി ആരോപിച്ചു. ഇത് കണക്കിലെടുത്താണ് സസ്പെന്‍ഷന്‍ നടപടിയെ

ഇത്തരം പ്രതിഷേധങ്ങള്‍ എല്ലാ സമ്മേളനകാലത്തും പതിവുള്ളതാണെന്ന് പാര്‍ലമെന്ററി കാര്യമന്ത്രി പ്രള്‍ഹാദ് ജോഷി പറഞ്ഞിരുന്നു. എന്നാല്‍ ഇന്ന് നടന്ന പ്രതിഷേധം കടന്നുപോയെന്നും പ്രവര്‍ത്തകര്‍ ക്കെതിരെ ഉടന്‍ നടപടി എടുക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.