ടിപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാകും പ്രധാനമായും മാറ്റമുണ്ടാകുക. വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ചയില്‍ മാത്രമാക്കാനും ധാരണയായിട്ടുണ്ട്
തിരുവനന്തപുരം : സംസ്ഥാനത്ത് ലോക്ഡൗണ്‍ നിയന്ത്രണങ്ങളില്‍ കൊണ്ടുവരുന്ന മാറ്റങ്ങളെക്കു റിച്ച് സര്‍ക്കാര്‍ ഇന്ന് നിയമസഭയെ അറിയിക്കും. വിദഗ്ധ സമിതിയുടെ നിര്‍ദേശങ്ങള്‍ കണക്കിലെ ടുത്താകും പുതിയ നിയന്ത്രണങ്ങള്‍. ടിപിആര്‍ അടിസ്ഥാനത്തില്‍ ലോക്ഡൗണ്‍ ഏര്‍പ്പെടുത്തുന്ന രീതിയിലാകും പ്രധാനമായും മാറ്റമുണ്ടാകുക. വാരാന്ത്യ ലോക്ക് ഡൗണ്‍ ഞായറാഴ്ചയില്‍ മാത്രമാക്കാ നും ധാരണയായിട്ടുണ്ട്.
രോഗികളുടെ എണ്ണത്തെ അടിസ്ഥാനമാക്കി നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താനാണ് ധാരണ. ഒരാഴ്ച യിലെ രോഗികളുടെ എണ്ണം പരിശോധിച്ചാകും നിയന്ത്രണങ്ങളും ഇളവുകളും. രോഗികളുടെ എ ണ്ണം കൂടുതലുള്ള മേഖലകളില്‍ കടുത്ത നിയന്ത്രണം ഏര്‍പ്പെടുത്തണം. രോഗികളുടെ എണ്ണം കുറവുള്ള സ്ഥലങ്ങളില്‍ ഇളവ് അനുവദിക്കണം എന്നിങ്ങനെയാണ് നിര്‍ദേശങ്ങള്‍.
വാരാന്ത്യ ലോക്ക്ഡൗണ്‍ ഞായറാഴ്ച മാത്രമാക്കാനും, കടകള്‍ ആറ് ദിവസവും തുറക്കാനും ധാരണ യുണ്ട്. കടകളുടെ പ്രവര്‍ത്തന സമയം രാത്രി ഒമ്പത് വരെയാക്കിയേക്കും. വ്യാപാരികള്‍ക്കും തദ്ദേശ സ്ഥാപനങ്ങള്‍ക്കും ആശ്വാസമാകുന്നതാണ് പുതിയ നിര്‍ദേശങ്ങള്‍.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.