ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സംസ്ഥാന സെ ക്രട്ടറി കാനം രാജേന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും
തിരുവനന്തപുരം: ലോകായുക്ത നിയമഭേഗദതി അടക്കമുള്ള വിഷയങ്ങളില്‍ ഭിന്നതകള്‍ തീര്‍ക്കാന്‍ സിപിഎമ്മും സിപിഐയും ചര്‍ച്ച നടത്തും. ഇതിനായി സിപിഐ സം സ്ഥാന സെക്രട്ടറി കാനം രാജേ ന്ദ്രനും മുഖ്യമന്ത്രി പിണറായി വിജയനും ചര്‍ച്ച നടത്തും. കാലാവധി കഴിഞ്ഞ ഓര്‍ഡിനന്‍സുകളുടെ നിയമ നിര്‍മ്മാണത്തിനായി നിയമസഭ ചേരും മുന്‍പ് ധാരണയിലെത്താനാണ് നീക്കം.
സിപിഎം സംസ്ഥാന സെക്രട്ടറി കോടിയേരി ബാലകൃഷ്ണന്‍, സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാ ജേന്ദ്രന്‍, റവന്യു മന്ത്രി കെ.രാജന്‍, നിയമമന്ത്രി പി രാജീവ് എന്നി വര്‍ ചര്‍ച്ചയില്‍ പങ്കെടുക്കും. ലോകാ യുക്ത നിയമത്തില്‍ ഭേദഗതി വേണമെന്ന സിപിഎം ആവശ്യം സിപിഐ അംഗീകരിച്ചിട്ടുണ്ട്. നിലവില്‍ നിര്‍ദേശിച്ചിരിക്കുന്ന രീതിയില്‍ നിയമം ഭേദഗതി ചെയ്യാനാവില്ലെന്നാണ് സിപിഐ നിലപാട്.
ലോകായുക്തയുടെ അഴിമതി വിരുദ്ധ മുഖം സംരക്ഷിച്ചു കൊണ്ട് വേണം നിയമഭേദഗതിയെന്നും ലോ കായുക്ത വിധി പരിശോധിക്കാന്‍ നിയമ സംവിധാനം വേണമെന്നും സിപിഐ ആവശ്യപ്പെടും. വിഷയ ത്തില്‍ ആരംഭം മുതല്‍ തന്നെ സിപിഐ ശക്തമായി എതിര്‍പ്പ് പ്രകടിപ്പിച്ചിരുന്നു. ജനപ്രതിനിധികളെ അയോഗ്യരാക്കാനുള്ള 14-ാം വകു പ്പില്‍ ഭേദഗതി കൊണ്ടുവരാന്‍ തീരുമാനിച്ചതിലാണ് സിപിഐ എതി ര്‍പ്പ് പ്രകടിപ്പിച്ചത്.
അഴിമതി തെളിഞ്ഞാല്‍ പൊതുപ്രവര്‍ത്തകന് പദവിയില്‍ ഇരിക്കാന്‍ ആകില്ലെന്ന ലോകായുക്ത വിധി വീണ്ടും ഹിയറിംഗ് നടത്തി സര്‍ക്കാറിന് തള്ളാമെന്ന പുതിയ വ്യവസ്ഥയാണ് നിയമഭേദഗതിയില്‍ കൊ ണ്ടുവരുന്നത്. നിലവിലുള്ള ലോകായുക്ത നിയമം അതേ പടി നിലനിര്‍ത്തിയാല്‍ ദുരിതാശ്വാസ ഫണ്ട് വകമാറ്റിയതില്‍ മുഖ്യമന്ത്രിക്കെതിരായ കേസില്‍ അടക്കം വിധി നിര്‍ണ്ണായകമാണ്.
അതേസമയം ഗവര്‍ണര്‍ ഒപ്പിടാതിരുന്നതിനെ തുടര്‍ന്ന് ലോകായുക്ത നിയമഭേദഗതി ഉള്‍പ്പെടെ 11 ഓര്‍ ഡിനന്‍സുകള്‍ അസാധുവായിരുന്നു. ഇതേ തുടര്‍ന്നാണ് നിയമനിര്‍മ്മാണത്തിനായുള്ള സര്‍ക്കാര്‍ നീക്കം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.