കൊച്ചി: രാജ്യാന്തര തലത്തിൽ പ്രമുഖ ധനകാര്യ സേവന സ്ഥാപനവും ബിസിനസ് കൺസൾട്ടന്റുമായ ഐ.ബി.എം.സി ഫിനാൻഷ്യൽ പ്രൊഫഷണൽസ് ഗ്രൂപ്പ് യു.എസ് ഗോൾഡ് കറൻസി ഇൻകോ, ബ്ലോക്ക് ഫിൽസ് എന്നിവരുമായി കൈകോർത്ത് രാജ്യത്തെ ആദ്യ ഗോൾഡ് ബാക്ക്ഡ് ഡിജിറ്റൽ ഗോൾഡ് കറൻസി ഇന്ത്യയിൽ എത്തിച്ചു.
(ജി.സി.സി), മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിലും ഒരേസമയം ഗോൾഡ് കറൻസി അവതരിപ്പിച്ചു.
യു എസ് ഗോൾഡ് ഡിജിറ്റൽ കറൻസി വിതരണക്കാരായ യു.എസ് ഗോൾഡ് കറൻസി ഇൻകോ, ട്രാൻസാക്ഷൻ പ്ലാറ്റ്‌ഫോം ദാതാക്കളായ ബ്ലോക്ക് ഫിൽസ് എന്നിവരുമായി പ്രത്യേക പങ്കാളിത്തം ഉറപ്പാക്കിയാണ് ഐ.ബി.എം.സി സേവനം എത്തിക്കുന്നത്. യു.എസ് ഡിജിറ്റൽ ഗോൾഡ് കറൻസിയും ബാക്ക് ചെയ്യുന്നത് അമേരിക്കൻ ഈഗിൾ വൺ ഔൺസ് (33.931 ഗ്രാം) ഗോൾഡ് കോയിനാണ്. യു.എസ് ഫെഡറൽ ഏജൻസിയായ യു.എസ് മിന്റ് ആണ് ഇത് നാണയമാക്കുന്നത്. കറൻസി കൈവശമുള്ളവർക്ക് ഡിജിറ്റൽ ആസ്തി ലോകത്തെവിടെയും ഗോൾഡ് കോയിനായോ യു.എസ് ഡോളറായോ മാറ്റാം. റീറ്റെയ്ൽ, കോർപ്പറേറ്റ് നിക്ഷേപകർ, ബാങ്കുകൾ, ധനകാര്യ സ്ഥാപനങ്ങൾ, ട്രഷറികൾക്കായുള്ള പരമാധികാര വെൽത്ത് ഫണ്ടുകൾ, അസറ്റ് മാനേജ്‌മെന്റ് കമ്പനികൾ തുടങ്ങിയവക്കായാണ് ഐ.ബി.എം.സി ഡിജിറ്റൽ ആസ്തി അവതരിപ്പിച്ചിരിക്കുന്നത്.
യുണൈറ്റഡ് സ്റ്റേറ്റ്‌സ് ട്രഷറീസ് ഫിനാൻഷ്യൽ െ്രെകംസ് എൻഫോഴ്‌സ്‌മെന്റ് നെറ്റ്‌വർക്കിൽ (ഫിൻസെൻ) രജിസ്റ്റർ ചെയ്ത ഏക ഡിജിറ്റൽ ഗോൾഡ് കറൻസിയാണ് യു.എസ് ഗോൾഡ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.