റിയാദ് : ലോകത്തിലെ മികച്ച പത്ത് നഗരങ്ങളുടെ പട്ടികയിൽ ഇടം നേടാൻ റിയാദ് . സൗദി കൺവെൻഷൻസ് ആൻഡ് എക്‌സിബിഷൻസ് ജനറൽ അതോറിറ്റി (എസ്‌സിഇജിഎ) ചെയർമാൻ ഫഹദ് അൽ റഷീദാണ് ഇക്കാര്യം അറിയിച്ചത്. എണ്ണ ഇതര മേഖലകളിൽ ഇതിനകം ഏഴ് ശതമാനമാണ് സൗദി അറേബ്യ വളർച്ച കൈവരിച്ചത്. വിഷൻ 2030ന്റെ സ്വാധീനം രാജ്യത്തെ എക്സിബിഷനുകളിലും കോൺഫറൻസുകളിലും നേട്ടമുണ്ടാക്കി.
2023ൽ 17,000 പരിപാടികൾക്കാണ് രാജ്യം ആതിഥേയത്വം വഹിച്ചത്. 2030 ഓടെ ഇത് 40,000 ആയി ഉയർത്താനാണ് പദ്ധതി. കിരീടാവകാശി മുഹമ്മദ് ബിൻ സൽമാന്റെ കീഴിൽ എക്‌സ്‌പോ 2030 സംഘടിപ്പിക്കുന്നതിന്റെ പ്രാധാന്യവും അൽ റഷീദ് ഊന്നിപ്പറഞ്ഞു.
ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എഐ) റിയാദിന്റെ പരിണാമത്തിന് നിർണായകമാണ്. ആഗോള നഗരങ്ങളുടെ ഭാവി രൂപപ്പെടുത്തുന്നതിൽ സർഗ്ഗാത്മക ചിന്തയുടെയും സാങ്കേതികവിദ്യയുടെയും പങ്ക് ശക്തിപ്പെടുത്തുന്ന നവീകരണത്തിലാണ് രാജ്യമെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.