മനാമ: ലോകത്തിലെ ഏറ്റവും വലിയ പ്രവാസി സമൂഹമായി ഇന്ത്യക്കാർ. വിവിധ രാജ്യങ്ങളായി വ്യാപിച്ച ഇന്ത്യക്കാർ മിക്ക രാജ്യങ്ങളിലും പ്രധാന സാന്നിധ്യമാണ്. പ്രവാസി ഇന്ത്യക്കാരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിലാണെന്നും ഇന്ത്യൻ വിദേശകാര്യ സഹമന്ത്രി പബിത്ര മാർഗരിത്ത ലോക്സഭയിൽ അവതരിപ്പിച്ച കണക്കുകൾ വ്യക്തമാക്കുന്നു. വിവിധ രാജ്യങ്ങളിലായി ലോകത്തെമ്പാടും മൂന്നരക്കോടിയിലേറെ ഇന്ത്യക്കാരാണ് പ്രവാസികളായി കഴിയുന്നത്.
മൊത്തം മൂന്നു കോടി 54 ലക്ഷം പ്രവാസി ഇന്ത്യക്കാരിൽ ഒരു കോടി 59 ലക്ഷം പേരാണ് ഇന്ത്യൻ പാസ്പോർട്ടോടെ നോൺ റെസിഡന്റ് ഇന്ത്യക്കാരായി വിദേശരാജ്യത്തുള്ളത്. എൻ.ആർ.ഐ വിഭാഗത്തിൽ പെടുന്ന ഇവരിൽ ഭൂരിഭാഗം പേരും ഗൾഫ് രാജ്യങ്ങളിൽ തൊഴിലെടുത്ത് ജീവിക്കുന്നവരാണെന്ന് കണക്കുകൾ വ്യക്തമാക്കുന്നു. പ്രവാസി ഇന്ത്യക്കാരുടെ എണ്ണത്തിൽ യു.എ.ഇയിൽ ഗൾഫ് രാജ്യങ്ങളിൽ ഒന്നാമതും ആഗോളതലത്തിൽ രണ്ടാമതുമാണ്. 3.55 ദശലക്ഷം പേർ ഇവിടെ വസിക്കുന്നു. ദുബൈ, അബൂദബി, ഷാർജ തുടങ്ങിയ നഗരങ്ങളിൽ ഇന്ത്യക്കാരുടെ വലിയ സമൂഹങ്ങളുണ്ട്. ഇവിടെ ബിസിനസ്, ആരോഗ്യം, നിർമാണം, സേവന മേഖലകളിൽ മുഖ്യമായും ഇന്ത്യക്കാരാണ്.

അവരിൽ പലരും സാങ്കേതികവിദ്യ, ബിസിനസ്, രാഷ്ട്രീയം, വിദ്യാഭ്യാസം എന്നിവയിൽ പ്രമുഖരാണ്. ഉന്നത വിദ്യാഭ്യാസം ആഗ്രഹിക്കുന്ന ഇന്ത്യൻ വിദ്യാർഥികൾക്ക് അമേരിക്ക ഇപ്പോഴും ഒരു മികച്ച ലക്ഷ്യസ്ഥാനമാണ്. 2.9 ദശലക്ഷം ഇന്ത്യൻ വംശജരുള്ള മലേഷ്യയാണ് രണ്ടാമത്. കാനഡയിൽ ഏകദേശം 2.8 ദശലക്ഷം ഇന്ത്യൻ വംശജർ ഉണ്ട്. മ്യാൻമർ – 2 ദശലക്ഷം, ബ്രിട്ടൺ – 1.8 ദശലക്ഷം, ദക്ഷിണാഫ്രിക്ക – 1.7 ദശലക്ഷം, ശ്രീലങ്ക – 1.6 ദശലക്ഷം എന്നിങ്ങനെയാണ് കൂടുതൽ ഇന്ത്യക്കാർ വസിക്കുന്ന പുറം രാജ്യങ്ങൾ.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.