Gulf

ലോകകപ്പ് 2022 : സോക്കര്‍ ലഹരിയിലാറാടന്‍ ഫാന്‍ ഫെസ്റ്റുമായി ഫിഫ

 

ഫുട്‌ബോള്‍ ആരാധാകര്‍ക്കായി നൂറു മണിക്കൂര്‍ നീളുന്ന തട്ടുപൊളിപ്പന്‍ സംഗീതോത്സവുമായി ഫിഫ.

 

ദോഹ  : ലോകകപ്പ് ഫുട്‌ബോളിന് അരങ്ങൊരുങ്ങുന്ന ദോഹയില്‍ ആരാധകര്‍ക്കായി ഫിഫ സംഗീതോത്സവം നടത്തുന്നു.

വിവിധ വേദികളിലായാണ് സംഗീതോത്സവം അരങ്ങേറുന്നത്. മെട്രോ സ്റ്റേഷനുകളുടെ സമീപമാണ് വേദികള്‍ ഒരുങ്ങുന്നത്.

സംഗീതോത്സവം കൂടാതെ സാഹസിക വിനോദ പരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

ദോഹ കോര്‍ണിഷിനു സമീപമുള്ള അല്‍ ബിദ പാര്‍ക്കാണ് പ്രധാന വേദി. രാജ്യാന്തര താരങ്ങള്‍ അണിനിരക്കുന്ന പരിപാടികളാണ് അരങ്ങേറുക. അല്‍ ബിദ പാര്‍ക്കു മുതല്‍ ഷെറാട്ടണ്‍ ഹോട്ടല്‍ വരെയുള്ള ആറു കിലോമീറ്ററിലാണ് വേദികള്‍.

സംഗീത പരിപാടികള്‍ക്കിടെ കുടുംബങ്ങള്‍ക്കായുള്ള മത്സര പരിപാടികളും നടക്കും. കുട്ടികള്‍ക്ക് കഥകള്‍ അവതരിപ്പിക്കാനും മറ്റും അവസരമുണ്ടാകും.

ഇതിനൊപ്പം 500 ല്‍ പരം ഭക്ഷണശാലകളും ഉണ്ടാകും. രാവിലെ പത്തു മുതല്‍ രാത്രി പന്ത്രണ് മണി വരെയാകും പരിപാടികള്‍.

ലൈറ്റ് ഷോ, വാഹന പരേഡുകള്‍ ഡിജെ നൈറ്റ്‌സ് എന്നിവയും വിവിധ വേദികളില്‍ അരങ്ങേറും.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.