മസ്കത്ത് : ലോകകപ്പ് യോഗ്യത മൂന്നാം റൗണ്ടിൽ ഒമാൻ കുവൈത്തിനെതിരെ ജയം നേടി. കുവൈത്ത് ജാബിർ അഹമ്മദ് ഇന്റർനാഷനൽ സ്റ്റേഡിയത്തിൽ നടന്ന മത്സരത്തിൽ ഏകപക്ഷീയമായ ഒരു ഗോളിനാണ് ആതിഥേയരെ പരാജയപ്പെടുത്തിയത്. രണ്ടാം പകുതിയിൽ 56-ാം മിനിറ്റിൽ ഇസ്സാം അൽ സുബ്ഹിയാണ് ഒമാന് വേണ്ടി ഗോൾ നേടിയത്.
ആദ്യ മിനിറ്റുകളിൽ കുവൈത്ത് ഒമാനെ വിറപ്പിക്കുന്ന കാഴ്ചയായിരുന്നു കണ്ടത്. പ്രതിരോധം ശക്തമാക്കി ഒമാൻ ഇതിനെ നേരിട്ടു. ചില ഒറ്റപ്പെട്ട മുന്നേറ്റങ്ങൾ ഒമാൻ നടത്തിയെങ്കിലും ഗോൾ നേടാനായില്ല. രണ്ടാം പകുതിയിൽ ഇടതു വലതു വിങ്ങുകളിലൂടെ കളം നിറഞ്ഞ് കളിച്ച ഒമാൻ താരങ്ങൾ എതിർ ഗോൾമുഖത്ത് നിരന്തരം ഭീഷണി ഉയർത്തി.
ഗ്രൗണ്ടിന്റെ വലതു ഭാഗത്ത് നിന്ന് നീട്ടി കിട്ടിയ പന്ത് വളരെ മനോഹരമായി ഹെഡിലൂടെ ഇസ്സാം അൽ സുബ്ഹി വലയിലെത്തിച്ച് ഒമാന് ലീഡ് നൽകി. തുടർന്നുള്ള മിനിറ്റുകളിൽ സമനിലക്കായി കുവൈത്ത് കൂടുതൽ ഉണർന്ന് കളിച്ചെങ്കിലും ലക്ഷ്യം കണ്ടില്ല.വിജയത്തോടെ ഗ്രൂപ്പിൽ നിന്ന് നേരിട്ട് യോഗ്യത നേടാനുള്ള സാധ്യത ഒമാന് സജീവമായി. എട്ട് കളിയിൽ നിന്ന് 10 പോയിന്റുമായി നാലാം സ്ഥാനത്താണ് ഒമാൻ. അടുത്ത മത്സരങ്ങളിൽ വിജയം തുടരാനായാൽ ഒമാന് പ്രതീക്ഷകൾ നിലനിർത്താം. അഞ്ചാം സ്ഥാനത്തുള്ള കുവൈത്തിനെക്കാൾ അഞ്ച് പോയിന്റ് ലീഡ് നേടാൻ ഒമാന് സാധിച്ചു. ഇനി മൂന്നാം റൗണ്ടിൽ രണ്ട് മത്സരങ്ങൾ മാത്രമാണ് ബാക്കിയുള്ളത്. ജൂണിൽ ജോർദാനെയും പലസ്തീനെയും ആണ് ഒമാൻ നേരിടേണ്ടത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.