ന്യൂ ഡൽഹി: സുരക്ഷാ ക്രമീകരണങ്ങളുടെ ഭാഗമായി രാജ്യത്ത് ഇന്ന് ബ്ലാക്ക് ഔട്ട് ഡ്രിൽ നടത്തും. ലൈറ്റുകൾ അടച്ച് അടിയന്തര സാഹചര്യം നേരിടാനുള്ള തയ്യാറെടുപ്പാണ് ബ്ലാക്ക് ഔട്ട്. ഡൽഹിയിൽ രാത്രി 8 മണി മുതൽ 9:15 വരെ ലൈറ്റുകൾ അണയ്ക്കും. പഞ്ചാബിൽ 9 മുതൽ 9.30 വരെ ഡ്രിൽ നടത്തും.
ഇന്ത്യ-പാക് സംഘർഷ സാധ്യത നിലനില്‍ക്കെ ഏത് സാഹചര്യവും നേരിടാൻ പൊതുജനങ്ങളെ സജ്ജരാക്കുന്നതിനായി രാജ്യത്ത് ഇന്ന് സിവിൽ ഡിഫൻസ് മോക് ഡ്രിൽ നടത്തിയിരുന്നു. രാജ്യത്തെ 259 സിവില്‍ ഡിഫന്‍സ് ജില്ലകളിലാണ് മോക്ഡ്രിൽ നടന്നത്. 244 ഇടത്ത് അതിജാഗ്രതാ മോക്ഡ്രില്‍ നടന്നു. കേരളത്തിൽ അഗ്നിശമനാ സേനയ്ക്കായിരുന്നു മോക് ഡ്രില്ലിന്റെ ചുമതല. നൂറിലധികം ഇടങ്ങളിലാണ് മോക് ഡ്രിൽ നടന്നത്.
എയർ വാണിങ് ലഭിച്ചതോടെ കൃത്യം നാലുമണിക്ക് സയറൻ മുഴങ്ങി. 90 സെക്കൻഡ് ദൈർഘ്യമുള്ള സയറൻ ലഭിച്ചതോടെ 14 ജില്ലകളും മോക് ഡ്രിൽ ആരംഭിച്ചു. കേരളത്തിലെ 14 ജില്ലകളിലും മോക് ഡ്രിൽ നടത്തി. 4 മണി മുതൽ 30 സെക്കൻഡ് അലേർട്ട് സയറൺ 3 തവണ നീട്ടി ശബ്ദിച്ചു. 4.02നും 4.29നും ഇടയിലാണ് മോക്ഡ്രിൽ നടത്തിയത്. സൈറൺ ഇല്ലാത്ത ഇടങ്ങളിൽ അനൗൺസ്മെൻ്റ് സംവിധാനങ്ങൾ ഉപയോഗിച്ചു. 4.28 മുതൽ സുരക്ഷിതം എന്ന സയറൺ 30 സെക്കൻഡ് മുഴങ്ങി.
ഫ്ലാറ്റുകള്‍, ഷോപ്പിങ് മാളുകൾ, സിനിമ തിയറ്ററുകൾ എന്നിങ്ങനെ തിരക്കേറിയ സ്ഥലങ്ങളിൽ പ്രതീകാത്മക യുദ്ധ സമാന സാഹചര്യങ്ങൾ സൃഷ്ടിച്ചായിരുന്നു മോക് ഡ്രിൽ നടത്തിയത്.1971 ലെ ഇന്ത്യാപാക് യുദ്ധസമയത്താണ് രാജ്യം മുഴുവൻ ഇത് പോലെ മോക്ഡ്രിൽ നടന്നത്. അതിന് ശേഷം ഇത്ര വിപുലമായി ആധുനിക സംവിധാനങ്ങളോടെ മോക്ഡ്രിൽ നടത്തുന്നത് ഇതാദ്യമാണ്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.