തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെ ക്രട്ടറി ശിവശങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സിബിഐ ചോദ്യം ചെയ്യും. സ്വര്‍ ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ ലോക്കറില്‍ നിന്ന് എന്‍ഐഎ പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇടപാടില്‍ ശിവശങ്കന് കിട്ടിയ കൈക്കൂലി യായിരുന്നുവെന്നാണ് കൊച്ചി കസ്റ്റംസിന്റെ കുറ്റപത്രത്തില്‍ പറയുന്നത്
തിരുവനന്തപുരം : ലൈഫ് മിഷന്‍ കേസില്‍ മുഖ്യമന്ത്രിയുടെ മുന്‍ പ്രിന്‍സിപ്പല്‍ സെക്രട്ടറി ശിവശ ങ്കരനെ നാളെ രാവിലെ പത്ത് മണിക്ക് സിബിഐ ചോദ്യം ചെയ്യും. സ്വര്‍ണ്ണക്കള്ളക്കടത്ത് കേസിലെ പ്രതി സ്വപ്നാസുരേഷിന്റെ ലോക്കറില്‍ നിന്ന് എന്‍ഐഎ പിടിച്ച ഒരു കോടി രൂപ ലൈഫ് മിഷന്‍ ഇട പാടില്‍ ശിവശങ്കന് കിട്ടിയ കൈക്കൂലിയായിരുന്നുവെന്നാണ് കൊച്ചി കസ്റ്റംസിന്റെ കുറ്റപത്ര ത്തില്‍ പറയുന്നത്. ഇതായിരിക്കും സിബിഐ അന്വേഷണ വിധേയമാക്കുന്നത്. ഇക്കാര്യത്തില്‍ സിബിഐ രണ്ട് തവണ സ്വപ്നാ സുരേഷിന്റെ മൊഴി എടുത്തിരുന്നു.
രണ്ട് ദിവസം മുമ്പാണ് ശിവശങ്കരന് സി ബി ഐ നോട്ടീസ് നല്‍കിയത്. പ്രളയത്തില്‍ പെട്ട് വീട് നഷ്ട പ്പെട്ട ഏതാണ്ട് 140 ഓളം പേര്‍ക്ക് തൃശൂര്‍ ജില്ലയിലെ വടക്കാഞ്ചേരിയി ല്‍ ലൈഫ് മിഷന്‍ പദ്ധതി പ്ര കാരം വീടുകള്‍ പണിയാന്‍ ദുബായിയിലെ റെഡ്ക്രസന്റെ് എന്ന സംഘടന പണം നല്‍കിയിരുന്നു. ഈ പണം വകമാറ്റിയെന്നാണ് കേസ്. ഈ സംഭവത്തില്‍ ഒരു കോടിരൂപ കമ്മീഷനായി സ്വപ്നയുടെ അക്കൗണ്ടില്‍ വന്നത് ശിവശങ്കരനുള്ള കോഴയായിരുന്നുവെന്നാണ് കസ്റ്റംസ് പറയുന്നത്. അത് കൊ ണ്ട് തന്നെ പ്രതിയന്ന നിലയിലാണ് ശിവശങ്കരനെ ചോദ്യം ചെയ്യുക.
ലൈഫ്മിഷന്‍ സിഇഒ അടക്കമുള്ളവരെ രണ്ട് വര്‍ഷം മുമ്പ് ഈ കേസില്‍ സിബിഐ ചോദ്യം ചെയ്തി രുന്നു. ഇതിനെതിരെ ഇവര്‍ ഹൈക്കോടതിയില്‍ പോയി സ്റ്റേ വാങ്ങിയിരുന്നു. ഇതിനെതിരെ സു പ്രിം കോടതിയില്‍ പോയാണ് അന്വേഷണം തുടരാനുള്ള വിധി സിബിഐ സമ്പാദിച്ചത്.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.