ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. കരോളിന്‍ ബെര്‍ ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണ ങ്ങള്‍ക്കാണ് പുരസ്‌കാരം
സ്റ്റോക്ഹോം: ഇത്തവണത്തെ രസതന്ത്ര നൊബേല്‍ പുരസ്‌കാരം മൂന്നു പേര്‍ക്ക്. കരോളിന്‍ ബെര്‍ട്ടോസി, മോര്‍ട്ടാന്‍ മെല്‍ദാല്‍, ബാരി ഷര്‍പ്ലെസ് എന്നിവരാണ് പുരസ്‌കാരം പങ്കിട്ടത്. ക്ലിക്ക് കെമിസ്ട്രിയിലെ ഗവേഷണങ്ങള്‍ക്കാണ് പുരസ്‌കാരം. ബാരി ഷര്‍പ്ലെസിന് രണ്ടാം തവണയാണ് നൊബേല്‍ പുരസ്‌കാരം ലഭിക്കുന്നത്.
ഇന്നലെ പ്രഖ്യാപിച്ച ഭൗതികശാസ്ത്രത്തിനുള്ള നൊബേലും മൂന്ന് പേരാണ് പങ്കിട്ടത്. അലൈന്‍ ആസ്പെക്ട്, ജോണ്‍ എഫ് ക്ലോസര്‍, ആന്റണ്‍ സെയ്ലിംഗര്‍ എന്നിവര്‍ക്കാ ണ് പുരസ്‌കാരം ലഭിച്ചത്. ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണം കണക്കിലെടുത്താണ് പുരസ്‌കാരം.ക്വാണ്ടം മെക്കാനിക്‌സിലെ സംഭാവന കണക്കിലെടുത്താണ് പുരസ്‌കാരം. സ്റ്റോക്കോമിലെ റോയല്‍ സ്വീഡിഷ് അക്കാഡമി ഓഫ് സയന്‍സസ് ആണ് പുരസ്‌കാരം പ്രഖ്യാപിച്ചത്. ഇത്തവണത്തെ വൈദ്യശാസ്ത്ര നൊബേല്‍ പുരസ്‌കാരം സ്വീഡിഷ് ശാസ്ത്രജ്ഞനായ സ്വാന്റെ പേബുവിനാണ്.
വ്യാഴാഴ്ച സാഹിത്യത്തിനുള്ള നൊബേല്‍ പ്രഖ്യാപിക്കും. സമാധാന നൊബേല്‍ പുരസ്‌കാരം വെള്ളി യാഴ്ചയും സാമ്പത്തികശാസ്ത്രത്തിനുള്ള പുരസ്‌കാരം ഒക്ടോബര്‍ പത്തിനുമാണ് പ്രഖ്യാപിക്കുക.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.