Home

‘ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കി’ ; യുവതിയെ ഫ്‌ളാറ്റില്‍ പൂട്ടിയിട്ട് പീഡിപ്പിച്ച കേസില്‍ കുറ്റപത്രം

ഒപ്പം താമസിച്ച യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ എറ ണാകുളം സെന്‍ട്രല്‍ പൊലീസ് കുറ്റപത്രം സമര്‍പ്പിച്ചു

കൊച്ചി : ഒപ്പം താമസിച്ച യുവതിയെ ഫ്ളാറ്റില്‍ പൂട്ടിയിട്ടു പീഡിപ്പിച്ച കേസില്‍ മുഖ്യപ്രതി തൃശൂര്‍ പുറ്റേക്കര അഞ്ഞൂര്‍ സ്വദേശി മാര്‍ട്ടിന്‍ ജോസ ഫ് ഉള്‍പ്പെടെ അഞ്ചു പേര്‍ക്കെതിരെ കുറ്റപത്രം. ലൈംഗിക താല്‍പര്യത്തിനും പണം തട്ടുന്നതിനുമായി യുവതിയെ അടിമയാക്കിയെന്നാണ് കുറ്റ പത്രത്തില്‍ പ്രതിക്കെതിരെ ചുമത്തിയിരിക്കുന്നത്. കണ്ണൂര്‍ സ്വദേശിനിയും ഫാഷന്‍ ഡിസൈന റുമായ ഇരുപത്തിയേഴുകാരിയാണ് എറണാകുളത്തെ സ്വകാര്യ ഫ്‌ളാറ്റില്‍ ക്രൂര പീഡനത്തിനിര യായത്. എറണാകുളം സെന്‍ട്രല്‍ പൊലീസാണ് പ്രതികള്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചത്.

മാര്‍ട്ടിനെ സഹായിച്ച തൃശൂര്‍ പാവറട്ടി വെന്മേനാട് പറക്കാട്ട് ധനീഷ് (29), പുത്തൂര്‍ കൈപ്പറമ്പ് കണ്ടിരുത്തി ശ്രീരാഗ് (27), വേലൂര്‍ മുണ്ടൂര്‍ പരിയാടന്‍ ജോണ്‍ ജോയി (28), പ്രിന്റോ (25) എന്നി വരാണ് കേസിലെ മറ്റു പ്രതികള്‍. കാക്കനാട്ടെ ഫ്ളാറ്റില്‍ അതിക്രമിച്ചു കയറിയ മാര്‍ട്ടിന്‍ മര്‍ദ്ദി ച്ചതായി മറ്റൊരു യുവതിയും പരാതി നല്‍കിയിരുന്നു.

കൊച്ചിയില്‍ ഫാഷന്‍ ഡിസൈനറായി ജോലി ചെയ്യുമ്പോഴാണ് യുവതി മാര്‍ട്ടിനെ പരിചയപ്പെടുന്ന ത്. ലോക്ഡൗണ്‍ കാലത്ത് എറണാകുളം മ റൈന്‍ഡ്രൈവിലെ ഫ്ളാറ്റില്‍ ഒരുമിച്ച് താമസം തുട ങ്ങി. ഇതിനിടെ യുവതിയുടെ നഗ്ന ദൃശ്യങ്ങള്‍ മാര്‍ട്ടിന്‍ പകര്‍ത്തി. ബന്ധത്തില്‍ നിന്നു പിന്മാറാന്‍ ഒരുങ്ങിയതോടെ ദൃശ്യങ്ങള്‍ പുറത്തു വിടുമെന്നു ഭീഷണിപ്പെടുത്തി. തുടര്‍ന്ന് ഫ്ളാറ്റ് പൂട്ടിയിട്ട് പീ ഡനം തുടര്‍ന്നു. മാര്‍ട്ടിന്‍ ഭക്ഷണം വാങ്ങാ ന്‍ പോയ തക്കത്തിലാണ് യുവതി ഫ്ളാറ്റില്‍ നിന്ന് രക്ഷ പെട്ടത്. ദേഹമാകെ മര്‍ദനമേറ്റ പാടുകളുമായി സെന്‍ട്രല്‍ പൊലീസ് സ്റ്റേഷനിലെത്തി പരാതി നല്‍ കുകയായിരുന്നു.

എന്നാല്‍ പൊലീസ് ആദ്യം കേസ് റജിസ്റ്റര്‍ ചെയ്തില്ല. മാധ്യമങ്ങള്‍ വിഷയം ചര്‍ച്ചയാക്കിയതോടെ, സി റ്റി പൊലീസ് കമ്മീഷണര്‍ ഉള്‍പ്പെടെ ഇടപെട്ടാണ് അന്വേഷണം തുടങ്ങിയത്. തൃശൂരില്‍ വച്ചാണ് മാ ര്‍ട്ടിനെ അറസ്റ്റ് ചെയ്തത്. ഇതിനിടെ ജാമ്യത്തിനായി മാര്‍ട്ടിന്‍ ശ്രമം നടത്തിയെങ്കിലും ഹൈക്കോടതി ജാമ്യാപേക്ഷ തള്ളിയിരുന്നു.

 

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

1 month ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

1 month ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

5 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

5 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

5 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

5 months ago

This website uses cookies.