Home

‘ലൈംഗികാതിക്രമം ചെറുത്തില്ലെങ്കില്‍ ഇരയുടെ സമ്മതമായി കണക്കാക്കും’; വിവാഹം വാഗ്ദാനം പീഡിപ്പിച്ച കേസില്‍ ശിക്ഷ റദ്ദാക്കി കോടതി

ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈ ക്കോടതി യുടെ മധുര ബഞ്ചിന്റേതാണ് സുപ്രധാന വിധി

ചെന്നൈ: വിവാഹം വാഗ്ദാനം പീഡിപ്പിച്ച കേസില്‍ പ്രതിയുടെ ശിക്ഷ റദ്ദാക്കി കോടതി.  ലൈംഗികാ തിക്രമം ചെറുത്തില്ലെങ്കില്‍ അത് സമ്മത പ്രകാരമായിരുന്നുവെന്ന് കണക്കാക്കേണ്ടി വരുമെന്ന് കോ ടതി ചൂണ്ടിക്കാട്ടി. ബലാത്സംഗ കേസില്‍ ശിക്ഷിക്കപ്പെട്ട പ്രതിയുടെ അപ്പീല്‍ പരിഗണിക്കവേ മദ്രാസ് ഹൈക്കോടതിയുടെ മധുര ബഞ്ചിന്റേതാണ് സുപ്രധാന നിരീക്ഷണം.

2009ലാണ് കേസിനാസ്പദമായ സംഭവം നടന്നത്. ഇരയും പ്രതിയും പ്രണയത്തിലായിരുന്നു.പ്രതി അവളെ വിവാഹം കഴിക്കാമെന്ന് വാഗ്ദാനം ചെയ്തതിനാല്‍ ശാരീരിക ബന്ധം തുടര്‍ന്നു.സംഭവം നട ക്കുമ്പോള്‍ പ്രതിക്ക് 21 വയസും ഇരയ്ക്ക് 19ഉം വയസായിരുന്നു പ്രായം. എന്നാല്‍ തന്നെ വിവാഹം കഴി ക്കാമെന്ന് വാഗ്ദാനം ചെയ്ത് ലൈംഗികമായി പീഡിച്ചുവെന്നാണ് ഇര യുടെ ആരോപണം.പരാതി നല്‍ കുമ്പോള്‍ ഇരയായ യുവതി ഗര്‍ഭിണിയായിരുന്നു. ഇതുമായി ബന്ധപ്പെട്ട് യുവാവിനെ 2016ല്‍ കോ ടതി 10 വര്‍ഷത്തെ കഠിന തടവിന് ശിക്ഷിച്ചു.

എന്നാല്‍ അഞ്ച് വര്‍ഷത്തിന് ശേഷം ജയില്‍ അനുഭവിക്കുന്ന പ്രതിയുടെ അപ്പീല്‍ പരിഗണിച്ച് കോടതി ശിക്ഷ റദ്ദാക്കി. 2016ല്‍ സംഭവം നടന്ന് ര ണ്ടര മാസം കഴിഞ്ഞപ്പോള്‍ മാത്രമാണ് പെണ്‍ കു ട്ടി പരാതി നല്‍കിയതെന്നും ജഡ്ജി പറഞ്ഞു. വിവാഹം കഴിക്കില്ലെന്ന് കണ്ടപ്പോള്‍ മാത്രമാണ് ഇര പരാതി നല്‍കിയതെന്നും അദ്ദേഹം വ്യക്തമാക്കി.

പ്രതി ആദ്യമായി ലൈംഗികാതിക്രമം നടത്തിയപ്പോള്‍ ഇര ചെറുത്തുനില്‍പ്പ് ഉയര്‍ത്താത്തത് മുന്‍ കൂര്‍ സമ്മതത്തിന് തുല്യമാണെന്ന് കോടതി നിരീക്ഷിച്ചു. പെണ്‍കുട്ടി നല്‍കിയ സമ്മതം വസ്തുതാ പരമായ തെറ്റിദ്ധാരണയായി കണക്കാക്കാനുമാവില്ലെന്നും ജസ്റ്റിസ് ആര്‍ പൊങ്ങിയപ്പന്‍ വ്യക്തമാ ക്കി. പരാതിയുടെ പകര്‍പ്പും ഡോക്ടറുടെ റിപ്പോര്‍ട്ടും സംബന്ധിച്ച് ചില സംശയങ്ങള്‍ ഉന്നയിച്ച അ ദ്ദേഹം ശിക്ഷ റദ്ദാക്കാന്‍ ഉത്തരവിടുകയായിരുന്നു.

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.