Home

‘രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കോറോണ വിരണ്ടിരിക്കുകയാണ്’; സര്‍ക്കാരിന്റെ കോവിഡ് പ്രതിരോധത്തെ പരിഹസിച്ച് ഷിബു ബേബി ജോണ്‍

നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ഫ്യൂ പ്രഖ്യാപി ച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് പരിഹസിച്ച് ഷിബു ബേബി ജോണിന്റെ ഫെയ്സ്ബുക്ക് പോസ്റ്റ്

കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി തിങ്കളാഴ്ച രാത്രി കര്‍ഫ്യൂ ഏര്‍പ്പെടുത്തിയ സര്‍ക്കാരിനെ പ രിഹസിച്ച് ആര്‍.എസ്.പി നേതാവ് ഷിബു ബേബി ജോണ്‍. രാത്രി കര്‍ഫ്യൂപ്രഖ്യാപിച്ച സര്‍ക്കാര്‍ തീരു മാനത്തെയാണ് ഷിബു ബേബി ജോണ്‍ ഫെയ്സ്ബുക്ക് പോസ്റ്റില്‍ രൂക്ഷമായി പരിഹസിക്കുന്നത്.

കോറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കുന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെ ത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണെന്നും അദ്ദേഹം പ രിഹസിച്ചു.നിലവില്‍ രാജ്യത്തെ 70% കോവിഡ് കേസുകളും കേരളത്തിലാണെങ്കിലും രാത്രി കര്‍ ഫ്യൂ പ്രഖ്യാപിച്ചതോടെ കോറോണ വൈറസ് സമൂഹം ഒന്നാകെ വിരണ്ടിരിക്കുകയാണെന്ന് അദ്ദേ ഹം പറഞ്ഞു.

ഫെയ്സ്ബുക്ക് പോസ്റ്റിന്റെ പൂര്‍ണരൂപം:

ഇനി എല്ലാ മലയാളികള്‍ക്കും സമാധാനിക്കാം. കേരളത്തിന്റെ കോവിഡ് ഭീഷണിയ്ക്ക് പരിഹാരമായി രിക്കുന്നു. സംസ്ഥാന ഗവണ്‍മെന്റ് ശാ സ്ത്രീയമായി ഗവേഷണങ്ങള്‍ നടത്തി കോവിഡിനെ നേരിടാ ന്‍ മാര്‍ഗങ്ങള്‍ കണ്ടെത്തിക്കഴിഞ്ഞു. നിലവില്‍ ഇന്ത്യാരാജ്യത്തെ 70% കേസുകളും കേരളത്തിലാ ണെങ്കിലും ഇനി മുതല്‍ ഭയപ്പെടേണ്ടതില്ല എന്നാണ് ശാസ്ത്രലോകം പറയുന്നത്.

രാത്രി കര്‍ഫ്യൂ പ്രഖ്യാപിച്ചതോടെ കൊറോണ വൈറസ് സമൂഹം തന്നെ ഒന്നാകെ വിരണ്ടിരിക്കു ക യാണ് എന്നാണ് പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. കോറോണ വൈറസ് പുറത്തിറങ്ങി സഞ്ചരിക്കു ന്നത് രാത്രികാലങ്ങളിലാണ് എന്ന വിലപ്പെട്ട കണ്ടെത്തല്‍ നടത്തിയിരിക്കുന്നത് വര്‍ഷങ്ങള്‍ നീണ്ട പരീക്ഷണങ്ങള്‍ക്കൊടുവിലാണ്.

നമ്മള്‍ ഇത്രയുംകാലം പകല്‍ സമയങ്ങളില്‍ കോവിഡിനെ ഭയപ്പെട്ടത് വെറുതേയായിരുന്നു സുഹൃ ത്തുക്കളെ. രാത്രികാലങ്ങളില്‍ പുറത്തിറങ്ങാതി രുന്നാല്‍ മതി കോവിഡിനെ നമുക്ക് തുരത്താം. രാ ത്രി ഉറങ്ങുന്നത് മുതല്‍ രാവിലെ ഉണരുന്നത് വരെ എല്ലാവരും വീട്ടില്‍ തന്നെ ഇരിക്കാന്‍ മറക്കരുത്.

ജയ് രാത്രി കര്‍ഫ്യൂ.

 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.