ദോഹ: അർബുദത്തിനെതിരായ പോരാട്ടങ്ങളിലെ നേതൃപരമായ പ്രവർത്തനങ്ങൾക്ക് ലുലു ഹൈപ്പർ മാർക്കറ്റിന് ഖത്തർ കാൻസർ സൊസൈറ്റി (ക്യു.സി.എസ്) അംഗീകാരം. കഴിഞ്ഞ ദിവസം നടന്ന ചടങ്ങിൽ സാമൂഹിക വികസന, കുടുംബ കാര്യമന്ത്രി ബുഥൈന ബിൻത് അലി അൽ ജാബിർ അൽ നുഐമിയിൽനിന്ന് ലുലു ഖത്തർ റീജനൽ മാനേജർ ഷാനവാസ് പടിയത്ത് പുരസ്കാരം ഏറ്റുവാങ്ങി. ബോധവത്കരണവും പ്രചാരണവും ഉൾപ്പെടെ അർബുദത്തിനെതിരായ ചെറുത്തുനിൽപിൽ ഖത്തർ കാൻസർ സൊസൈറ്റിക്ക് നൽകുന്ന പിന്തുണക്കുള്ള അംഗീകാരംകൂടിയാണ് ആദരവ്.
മഹത്തായ ലക്ഷ്യത്തിന്റെ ഭാഗമാകാനും, കാൻസർ പ്രതിരോധം, നേരത്തേയുള്ള രോഗനിർണയം, രോഗികൾക്കും അവരുടെ കുടുംബങ്ങൾക്കുമുള്ള പിന്തുണ എന്നിവയിൽ അവബോധം വളർത്തുന്നതിനുള്ള ഖത്തർ കാൻസർ സൊസൈറ്റിയുടെ ദൗത്യത്തിൽ പിന്തുണക്കുന്നതിന് തേടിയെത്തിയ അംഗീകാരം അഭിമാനകരമാണെന്ന് ഷാനവാസ് പടിയത്ത് പറഞ്ഞു. വിവിധ പ്രചാരണ പരിപാടികളിലൂടെ കാൻസർ സൊസൈറ്റിയുടെ പ്രവർത്തനങ്ങളിലേക്ക് ലുലു സാമ്പത്തിക പിന്തുണയും നൽകിയിരുന്നു. കഴിഞ്ഞ വർഷം നടന്ന ,വഴി 1.25 ലക്ഷം റിയാലാണ് സമാഹരിച്ചു നൽകിയത്. ഖത്തർ കാൻസർ സൊസൈറ്റി സ്ട്രാറ്റജിക് പ്ലാൻ 2025 -2028ന്റെ ഭാഗമായാണ് പങ്കാളികളെ പുരസ്കാരം നൽകി ആദരിച്ചത്. ഖത്തർ ദേശീയ വിഷന്റെ ഭാഗമായി ക്യു.സി.എസ് സ്ട്രാറ്റജിയിലൂടെ അർബുദ ബോധവത്കരണം, രോഗനിർണയം, രോഗികൾക്കും ബന്ധുക്കൾക്കുമുള്ള മാനസിക- സാമ്പത്തിക പിന്തുണ തുടങ്ങിയ പദ്ധതികളാണ് ക്യു.സി.എസ് ആസൂത്രണം ചെയ്യുന്നത്. ചടങ്ങിൽ ഖത്തർ കാൻസർ സൊസൈറ്റി ചെയർമാൻ ശൈഖ് ഡോ. ഖാലിദ് ബിൻ ജാബിർ ആൽ ഥാനി, ഗൾഫ് ടൈംസ് ചീഫ് എഡിറ്റർ ഫൈസൽ അബ്ദുൽ ഹമീദ് അൽ മുദാക എന്നിവരും സംസാരിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.