ലുലു മാളില്‍ എത്തുന്ന പ്രവാസികളുടെ ശ്രദ്ധയ്ക്ക്; പുതിയ സേവനം അവതരിപ്പിച്ചു, ഇനി പേയ്‌മെന്റ് ഈസി

അബുദാബി ആസ്ഥാനമായി പ്രവർത്തിക്കുന്ന ലുലു ഗ്രൂപ്പ് ഇന്റർനാഷണല്‍ യുഎഇയിലെ എല്ലാ സ്റ്റോറുകളിലും ഇന്ത്യയുടെ പേയ്‌മെന്റ് സംവിധാനമായ യൂണിഫൈഡ് പേയ്‌മെന്റ് ഇന്റർഫേസ് (യു പി ഐ) അവതരിപ്പിച്ചു
ഇന്ത്യ 78ാം സ്വാതന്ത്ര്യ ദിനം ആഘോഷിക്കുന്ന വേളയില്‍ ഇന്ത്യൻ എംബസിയിലെ ഡെപ്യൂട്ടി ചീഫ് ഓഫ് മിഷൻ എ. അമർനാഥ് വ്യാഴാഴ്ച അബുദാബിയിലെ ലുലു ഹൈപ്പർമാർക്കറ്റില്‍ ഉദ്ഘാടന ഇടപാട് നിർവഹിച്ചു.

ഇന്ത്യൻ പ്രവാസികള്‍ക്കും വിസിറ്റ് വിസയില്‍ യുഎഇയില്‍ എത്തുന്നവർക്കും റുപേ കാർഡ് ഉപയോഗിച്ച്‌ ലുലുവിന്റെ എല്ലാ സ്‌റ്റോറുകളിലും പെയ്‌മെന്റ് നടത്താം. ഇതോടൊപ്പം ക്യൂആർ കോഡ് ഉപയോഗിച്ച്‌ ഗൂഗിള്‍ പേ, ഫോണ്‍ പേ, പേടി എം എന്നീ ആപ്പുകളിലൂടെ യുപിഐ പേയ്‌മെന്റുകളും നടത്താവുന്നതാണ്. പുതിയ പേയ്‌മെന്റ് സൗകര്യം പ്രതിവർഷം യു എ ഇയിലേക്ക് എത്തുന്ന 10 ദശലക്ഷത്തിലധികം ഇന്ത്യക്കാർക്ക് വളരെയധികം പ്രയോജനം ചെയ്യും.ഒന്നിലധികം ബാങ്ക് അക്കൗണ്ടുകളെ ഒരൊറ്റ മൊബൈല്‍ ആപ്ലിക്കേഷനായി ഏകീകരിക്കുന്ന ഒരു പേയ്‌മെന്റ് സംവിധാനമാണ് യുപിഐ. ഇക്കഴിഞ്ഞ ഫെബ്രുവരിയില്‍ പ്രസിഡന്റ് ഷെയ്ഖ് മുഹമ്മദും ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിയും ചേർന്ന് അബുദാബിയില്‍ യുപിഐ റുപേ കാർഡ് സേവനം അവതരിപ്പിച്ചിരുന്നു. അതിനുശേഷം, ദുബായ് ആസ്ഥാനമായുള്ള മഷ്റഖ് ബാങ്കും അല്‍ മായ സൂപ്പർമാർക്കറ്റുകളും യുപിഐ പേയ്‌മെന്റ് സംവിധാനങ്ങള്‍ സ്വീകരിച്ചിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.