Business

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്, ഐപിഒ അടുത്ത വര്‍ഷം

ഗള്‍ഫ് മേഖലയിലെ ഏറ്റവും വലിയ സൂപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലേക്ക്

ബുദാബി ലുലു ഗ്രൂപ്പിന്റെ പ്രാഥമിക ഓഹരി വില്‍പന 2023 ല്‍ ഉണ്ടാകുമെന്ന് വിപണി വൃത്തങ്ങള്‍ സൂചന നല്‍കുന്നു.

ലുലു ഗ്രൂപ്പ് ഓഹരി വിപണിയിലെത്തുന്നുവെന്ന വാര്‍ത്ത ഏറെ നാളായി ഉണ്ടെങ്കിലും ഇപ്പോള്‍ സ്ഥിരീകരിച്ച റിപ്പോര്‍ട്ടുകളാണ് പുറത്തുവരുന്നത്.

എന്നാല്‍, ഇക്കാര്യത്തില്‍ ഔദ്യോഗികമായി പ്രതികരിക്കാന്‍ ലുലു ഗ്രൂപ് തയ്യാറായിട്ടില്ല. അതേസമയം, അടുത്തു തന്നെ ഈ വിഷയത്തില്‍ ഔദ്യോഗിക പ്രഖ്യാപനം ഉണ്ടാകുമെന്നാണ് സൂചനകള്‍.

അബുദാബി ആസ്ഥാനമായുള്ള ലുലു ഗ്രൂപ്പിന്റെ ചെയര്‍മാന്‍ മലയാളിയായ എംഎ യൂസഫലിയാണ്.

500 കോടി യുഎസ് ഡോളറിന്റെ മൂല്യം കല്‍പ്പിച്ചിട്ടുള്ള കമ്പനിയാണ് ലുലു ഗ്രൂപ്പിന്റേത്. ഗള്‍ഫ് രാജ്യങ്ങളിലെ ഓഹരി വിപണികളിലാകും ലുലുവിന്റെ ഓഹരികള്‍ ലിസ്റ്റ് ചെയ്യുകയെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു.

അതേസമയം, വിപണിയില്‍ പ്രചരിക്കുന്ന വാര്‍ത്തകളോട് പ്രതികരിക്കുന്നില്ലെന്ന് ലുലു ഗ്രൂപ്പ് കമ്യൂണിക്കേഷന്‍സ് ഡയറക്ടര്‍ വി നന്ദകുമാര്‍ പറഞ്ഞു.

യുഎഇയിലും ഒമാന്‍, ഖത്തര്‍. ബഹ്‌റൈന്‍, സൗദി അറേബ്യ, കുവൈത്ത് എന്നീ ഗള്‍ഫ് രാജ്യങ്ങള്‍ക്കൊപ്പം ഇന്ത്യയിലും മലേഷ്യ, ഇന്തോനേഷ്യ, ഈജിപ്ത് തുടങ്ങിയ രാജ്യങ്ങളിലും ലുലു സൂപ്പര്‍ മാര്‍ക്കറ്റുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. റിയല്‍ എസ്റ്റേറ്റ്, ഷിപ്പിംഗ്, ഹോട്ടേല്‍ എന്നീ മേഖലകളിലും ലുലുവിന്റെ സാന്നിദ്ധ്യമുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.