News

ലീഗ് ബിജെപിയുടെ ഒക്കച്ചങ്ങാതി ; ഒപ്പ് ഡിജിറ്റൽ ; ഐപാഡ് ഉയർത്തിക്കാട്ടി ആരോപണം പൊളിച്ച് മുഖ്യമന്ത്രി

തന്റെ പേരിൽ വ്യാജ ഒപ്പിട്ടെന്ന ബിജെപിയുടെയും അത് ഏറ്റുപിടിച്ച യുഡിഎഫ് നേതാക്കളുടെയും ആരോപണം പൊളിച്ച് മുഖ്യമന്ത്രി പിണറായി വിജയൻ. കാര്യങ്ങൾ അറിയാത്തതുകൊണ്ടായിരിക്കും ബിജെപി ഇത്തരമൊരു പരാതി ഉന്നയിച്ചത്. അമേരിക്കയിലായിരുന്നപ്പോൾ ഇഫയലായി വാങ്ങിയാണ് ഒപ്പിട്ടുകൊണ്ടിരുന്നത്. മലയാള ഭാഷാദിനത്തിന്റെ ഫയലിൽ ഒപ്പിട്ടത് താനാണ്.  സെപ്‌തംബർ ആറിന് ഇത്തരത്തിൽ 39 ഫയലുകളിൽ ഡിജിറ്റൽ ഒപ്പിട്ടുവെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. തന്റെ ഐപാഡ് ഉയർത്തിക്കാട്ടിയായിരുന്നു മുഖ്യമന്ത്രിയുടെ മറുപടി.
24-8-2013ൽ സർക്കാർ ഇറക്കിയ ഉത്തരവ് പ്രകാരം ഇത്തരത്തിൽ ഓഫീസിന് പുറത്തുള്ള സന്ദർഭങ്ങളിൽ ഇ സോഫ്റ്റ്‌വെയർ ഉപയോഗിക്കാമെന്ന് നിഷ്‌കർഷിക്കുന്നുണ്ട്. യാത്രയിലായിരുന്ന എല്ലാദിവസവും ഇത്തരത്തിൽ ഫയലുകളിൽ ഒപ്പിട്ടുണ്ടെന്നും മുഖ്യമന്ത്രി പറഞ്ഞു.
ഇ ഫയൽ പരിശോധനയുടെ വിശദാംശങ്ങളും മുഖ്യമന്ത്രി വ്യക്തമാക്കി.
ബിജെപി പറഞ്ഞ കാര്യം കോൺഗ്രസിനെക്കാൾ വാശിയോടെ മുസ്ലീം ലീഗ് ഏറ്റെടുക്കുകയാണ്. ബിജെപിയുടെ ഒക്കച്ചങ്ങാതിമാരായി ലീഗ് മാറിയിട്ടുണ്ട്. ആദ്യം ബിജെപി പറയുക പിന്നെ അതിന് ബലം കൊടുക്കാൻ വേണ്ടി യുഡിഎഫ് ഇടപെടുക-ഇതാണ് ഇപ്പോൾ നടക്കുന്നത്. ആരോപണം ഉന്നയിച്ച ആൾക്ക് ഇതിന്റെ സാങ്കേതികത്വം മനസിലാകാതെ വന്നിരിക്കാം. പക്ഷേ, ദീർഘകാലം മന്ത്രിയായിരുന്ന പി കെ കുഞ്ഞാലിക്കുട്ടിയെ പോലൊരാൾക്ക് ഇതിന്റെ സാങ്കേതികത്വം അറിയാതെ വരാൻ ഇടയില്ലെന്നും മുഖ്യമന്ത്രി പറഞ്ഞു.
The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.