Breaking News

ലിസ് ട്രസ് ബ്രീട്ടീഷ് പ്രധാനമന്ത്രി

ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടു ത്തു. ഇന്ത്യന്‍ വംശജ നായ ഋഷി സുനകുമായുള്ള പോരാട്ടത്തിലാണ് മുന്‍ വിദേശകാര്യമന്ത്രി ലിസ് ട്രസ് വിജയിയായ ത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാ ണ് നാല്‍പ്പത്തിയേഴുകാരിയായ ലിസ്

ലണ്ടന്‍: ലിസ് ട്രസിനെ ബ്രിട്ടീഷ് പ്രധാനമന്ത്രിയായി തെരഞ്ഞെടുത്തു. ഇ ന്ത്യന്‍ വംശജനായ ഋഷി സുനകിനെ മറികടന്നാണ് മുന്‍ വിദേശകാര്യ മന്ത്രി ലിസ് ട്രസ് വിജയിയായത്. ബ്രിട്ടന്റെ ചരിത്രത്തിലെ മൂന്നാമത്തെ വനിതാ പ്രധാനമന്ത്രിയാണ് നാല്‍പ്പത്തിയേഴുകാരിയായ ലിസ്. മാര്‍ഗരറ്റ് താച്ചര്‍ക്കും തെരേസമേയ്ക്കും ശേഷം പ്രധാനമന്ത്രി പദത്തിലെത്തുന്ന ആദ്യ വനിതയാണ്.

കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അംഗങ്ങള്‍ക്കിടയിലെ വോട്ടെടുപ്പിലാണ് വിജയം. ലിസിന് 81,326 വോട്ടും ഋഷി സുനകിന് 60,399 വോട്ടും ലഭിച്ചു. നിലവിലെ പ്രധാനമന്ത്രി ബോറിസ് ജോണ്‍സന്‍ നാളെ സ്ഥാ നമൊഴിയും. പ്രധാനമ ന്ത്രിയാകാനുള്ള അവകാശവ വാദവുമായി ലിസ് ട്രസ് എലിസബത്ത് രാജ്ഞിയെ സന്ദര്‍ശിക്കും. ആചാ രപരമായ ചടങ്ങുകള്‍ക്കുശേഷം ചൊവ്വാഴ്ച വൈകിട്ടോ ബുധനാഴ്ചയോ ആകും പുതിയ പ്രധാനമന്ത്രി അ ധികാരമേല്‍ക്കുക.

പുതിയ പ്രധാനമന്ത്രിയെയും കണ്‍സര്‍വേറ്റീവ് പാര്‍ട്ടി നേതാവിനെയും തെര ഞ്ഞെടുക്കാനുള്ള വോട്ടെടുപ്പ് വെള്ളിയാഴ്ച അവസാനിച്ചിരുന്നു. അഭിപ്രായ സര്‍വേകള്‍ ലിസ് ട്രസിനാണ് മുന്‍തൂക്കം പ്രഖ്യാപിച്ചിരുന്നത്. ട്രസ് മന്ത്രിസഭാ രൂപീകരണ ചര്‍ച്ചകള്‍ തുടങ്ങിയതായ വാര്‍ത്തകളും പുറത്തു വന്നു. തോറ്റാ ലും പുതിയ സര്‍ക്കാരിന് പൂര്‍ണ പിന്തുണ നല്‍കുമെന്ന് ഋഷി സുനക് ഞായ റാഴ്ച വ്യക്തമാക്കിയിരുന്നു. പുതുതായി സ്ഥാനമേല്‍ക്കുന്ന പ്രധാനമന്ത്രി, വില ക്കയറ്റവും പണപ്പെരുപ്പവും പിടിച്ചു നിര്‍ത്താനും, എനര്‍ജി പ്രൈസ് നിയന്ത്രിക്കാനും എന്തു ചെയ്യുമെ ന്നാണ് ജനങ്ങള്‍ ഉറ്റുനോക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.