Gulf

ലിവ ഈന്തപ്പഴ വിപണന മേള പതിനാറ് മുതല്‍

ഈന്തപ്പഴ കര്‍ഷകര്‍ക്ക് വിപണി കണ്ടെത്താന്‍ ലക്ഷ്യമിട്ടുള്ള മേള അയല്‍ രാജ്യങ്ങളില്‍ നിന്നു പോലും ജനങ്ങളെ ആകര്‍ഷിക്കുന്നു

 

ബുദാബി  : പതിനെട്ടാമത് ഈന്തപ്പഴ മേള ജൂലൈ 16 ന് ആരംഭിക്കും. രാജ്യത്തെ ഈന്തപ്പഴ കര്‍ഷകരെ പ്രോത്സാഹിപ്പിക്കുന്ന വിപണന മേള ജിസിസി രാജ്യങ്ങളിലെ ഏറ്റവും വലിയ പ്രദര്‍ശന -വില്‍പന മേളയാണ്.

യുഎഇയുടെ തനത് കൃഷി സംസ്‌കാരം പ്രദര്‍ശിപ്പിക്കുന്ന മഹാമേളയ്ക്ക് വന്‍ തിരക്കാണ് അനുഭവപ്പെടാറുള്ളത്.

അല്‍ ദഫ്രയിലെ ലിവയിലാണ് മേള നടക്കുന്നത്. ഇമറാത്തി പൈതൃക സംരക്ഷണത്തിന്റെ ഭാഗമാണ് മേളയെന്ന് അബുദാബി കള്‍ചറല്‍ പ്രോഗ്രാം ആന്‍ഡ് ഫെസ്റ്റിവല്‍ കമ്മറ്റി ഉപാദ്ധ്യക്ഷന്‍ ഇസ്സ സെയ്ഫ് അല്‍ മസ്‌റോയി പറഞ്ഞു.

വിപണന മേളയ്ക്ക് ഉപപ്രധാനമന്ത്രിയും പ്രസിഡന്‍ഷ്യല്‍ കാര്യ മന്ത്രിയുമായ ഷെയ്ഖ് മന്‍സൂര്‍ ബിന്‍ സായിദ് അല്‍ നഹിയാനാണ് നേതൃത്വം നല്‍കുക.

വൈവിധ്യമാര്‍ന്ന നിറത്തിലും രുചിയിലുമുള്ള ഈന്തപ്പഴങ്ങളാണ് മേളയില്‍ എത്തുക. കര്‍ഷകരെ പ്രോത്സാഹിപ്പിക്കാന്‍ വിളകളുടെ മത്സരവും സംഘടിപ്പിച്ചിട്ടുണ്ട്. എണ്‍പത് ലക്ഷം ദിര്‍ഹത്തിന്റെ സമ്മാനങ്ങളാണ് ഒരുക്കിയിട്ടുള്ളത്.

മേളയില്‍ ഈന്തപ്പഴത്തിന്റെ വിവിധ രുചിക്കൂട്ടുകള്‍ പരിചയപ്പെടുത്തുന്ന പരിപാടികളും തനത് കലാപരിപാടികളും സംഘടിപ്പിച്ചിട്ടുണ്ട്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 month ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

5 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.