കൊച്ചി: ലഹരി പാർട്ടി നടത്തുന്നുവെന്ന ആരോപണത്തിൽ നടി റിമ കല്ലിങ്കൽ, സംവിധായകൻ ആഷിഖ് അബു എന്നിവർക്കെതിരെ പ്രാഥമിക അന്വേഷണത്തിന് നിർദേശം. കൊച്ചി സിറ്റി പൊലീസ് കമ്മിഷണർക്ക് യുവമോർച്ച നൽകിയ പരാതിയിലാണ് നടപടി. എറണാകുളം സൗത്ത് എസ്പിക്കാണ് അന്വേഷണച്ചുമതല. തമിഴ് ഗായിക സുചിത്രയാണ് റിമയ്ക്കും ആഷിഖിനുമെതിരെ ഗുരുതര ആരോപണമുന്നയിച്ചത്. റിമയും ആഷിഖും നടത്തുന്ന പാർട്ടികളിൽ ഒരിക്കലും ഉപയോഗിക്കാൻ പാടില്ലാത്ത ലഹരി വസ്തുക്കൾ ഉപയോഗിച്ചതായി സുചിത്ര ഒരു ചാനൽ അഭിമുഖത്തിൽ പറഞ്ഞിരുന്നു.അവരുടെ പാർട്ടികളിൽ നൽകുന്ന ചോക്ലേറ്റ് പോലും കഴിക്കാതിരിക്കാതിരിക്കാൻ ശ്രദ്ധിച്ചിരുന്നതായി ഒരു സുഹൃത്ത്
തന്നോടു പറഞ്ഞിരുന്നെന്നും സുചിത്ര ആരോപിച്ചു. കൊച്ചിയിലെ ഫ്ലാറ്റിൽ ലഹരിപാർട്ടി നടത്തി പെൺകുട്ടികളെ ലൈംഗിക ചൂഷണത്തിനിരയാക്കിയെന്നുമാണ് സുചിത്രയുടെ ആരോപണം. സുചിത്രയ്ക്കെതിരെ റിമ വക്കീൽ നോട്ടിസ് അയച്ചിട്ടുണ്ട്.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.