ഷാർജ : ഷാർജയിൽ ഇലക്ട്രിക്കൽ എൻജിനീയറായ നവവധു കാറപകടത്തിൽ മരിച്ചു. ഷാർജ എമിറേറ്റ്സ് റോഡിൽ മൂന്നാഴ്ച മുൻപ് നടന്ന അപകടത്തിൽ ഗുരുതര പരുക്കേറ്റ് ചികിത്സയിലായിരുന്ന സ്വദേശി യുവതി റീം ഇബ്രാഹിം( 24) ആണ് മരിച്ചത്.കാറുകൾ കൂട്ടിയിടിച്ചായിരുന്നു അപകടം. മസ്തിഷ്കത്തിന് ഗുരുതര ക്ഷതം സംഭവിച്ചതിനെ തുടർന്ന് യുവതി കോമയിലായിരുന്നുവെന്ന് റീമിന്റെ അമ്മാവൻ പ്രഫ. ഹുമൈദ് അൽ ഷംസി പറഞ്ഞു. അപകടത്തിന് മൂന്നാഴ്ച മുൻപായിരുന്നു റീമിന്റെ വിവാഹം. ചടങ്ങുകൾ നടന്ന ഉമ്മുൽ ഖുവൈനിലെ ഫലജ് അൽ മുഅല്ല ഏരിയയിലെ അതേ ഹാളിൽ റീമിന്റെ മരണാനന്തര ചടങ്ങുകളും നടന്നു. മൃതദേഹം ഫലജ് അൽ മുഅല്ല ഖബർ സ്ഥാനിൽ സംസ്കരിച്ചു. റീമിന്റെ സ്മരണയ്ക്കായി കുടുംബാംഗങ്ങളും സുഹൃത്തുക്കളും ജീവകാരുണ്യ പ്രവർത്തനങ്ങൾ നടത്തി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.