കുവൈത്ത് സിറ്റി: കുവൈത്ത് റെഡ് ക്രസന്റ് സൊസൈറ്റി (കെ.ആർ.സി.എസ്)യുടെ നേതൃത്വത്തിലുള്ള മാനുഷിക സഹായവുമായി കുവൈത്തിൽനിന്നുള്ള വിമാനം തിങ്കളാഴ്ച ലബനാനിലെത്തി. 40 ടൺ വിവിധ സഹായസാമഗ്രികൾ വിമാനത്തിലുണ്ട്. ഇസ്രായേൽ ആക്രമണം കനപ്പിച്ചതു മുതൽ കുവൈത്ത് അയക്കുന്ന നാലാമത് സഹായ വിമാനമാണിത്.
ഭക്ഷണവും മരുന്നും അടിയന്തരമായി ആവശ്യമുള്ള ഘട്ടത്തിൽ ലബനാൻ ജനതയോടുള്ള കുവൈത്തിന്റെ ഐക്യദാർഢ്യത്തിന്റെ പ്രതിഫലനമാണ് സഹായ വിമാനങ്ങളെന്ന് കെ.ആർ.സി.എസ് ഡയറക്ടർ ബോർഡ് ചെയർമാൻ അംബാസഡർ ഖാലിദ് അൽ മഖാമിസ് പറഞ്ഞു. കെ.ആർ.സി.എസ് ലബനാനിലെ മാനുഷിക സാഹചര്യം നിരന്തരം നിരീക്ഷിച്ചുവരുകയാണെന്നും നിലവിലെ ദുരിതങ്ങൾ ലഘൂകരിക്കുന്നതിൽ സംഭാവന ചെയ്യുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ആക്ടിങ് പ്രധാനമന്ത്രിയും പ്രതിരോധ-ആഭ്യന്തര മന്ത്രിയുമായ ശൈഖ് ഫഹദ് യൂസുഫ് സൗദ് അസ്സബാഹ്, വിദേശകാര്യ മന്ത്രാലയം, സാമൂഹികകാര്യ മന്ത്രാലയം, സഹായദാതാക്കൾ എന്നിവരോട് അൽ മഖാമിസ് നന്ദിയും അഭിനന്ദനവും അറിയിച്ചു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.