Breaking News

ലണ്ടൻ ഹീത്രൂ വിമാനത്താവളം അടച്ചിടൽ; യാത്രാ തടസ്സം നേരിട്ട വിമാനങ്ങളുടെ പട്ടിക പുറത്ത് വിട്ട് ഖത്തർ എയർവേയ്സ്, യാത്രക്കാർക്കായി സൗകര്യങ്ങൾ.

ദോഹ : പടിഞ്ഞാറൻ ലണ്ടനിലെ പവർ സ്റ്റേഷനിലുണ്ടായ തീപിടിത്തത്തെ തുടർന്ന് ഹീത്രൂ വിമാനത്താവളം അടച്ചിട്ടത് ഖത്തർ എയർവേയ്സിന്റെ ദോഹ–ലണ്ടൻ സർവീസുകളെയും സാരമായി ബാധിച്ചു. യാത്രാ  തടസ്സം നേരിട്ട വിമാനങ്ങളുടെ വിവരങ്ങളും  കമ്പനി പുറത്തുവിട്ടു.  യാത്രക്കാർക്കായി സൗകര്യങ്ങൾ ഏർപ്പെടുത്തിയതായും അധികൃതർ.ദോഹയിൽ നിന്ന് ലണ്ടൻ ഹീത്രു വിമാനത്താവളത്തിലേക്കും തിരിച്ച് ദോഹയിലേക്കുമുള്ള ഖത്തർ എയർവേയ്സിന്റെ സർവീസുകളെയാണ് അടച്ചിടൽ ബാധിച്ചത്. 
തടസ്സം നേരിട്ട വിമാനങ്ങൾ
ദോഹ–ഹീത്രൂ: ക്യൂആർ11, ക്യൂആർ 107, ക്യൂആർ 003, ക്യൂആർ 007.
ലണ്ടൻ ഹീത്രൂ–ദോഹ: ക്യൂആർ 006, ക്യൂആർ 010, ക്യൂആർ 004, ക്യൂആർ 008.
ഈ വിമാനങ്ങളിലെ യാത്രക്കാർക്ക് ആവശ്യമായ സേവനങ്ങൾ ഉറപ്പാക്കുന്നതിനായി വിമാനത്താവളങ്ങളിലെ പ്രത്യേക ടീമുകളെയും കസ്റ്റമർ കെയർ ജീവനക്കാരെയും ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും അധികൃതർ പ്രസ്താവനയിൽ അറിയിച്ചു പവർ സ്റ്റേഷനിലെ തീപിടിത്തത്തെ തുടർന്ന് വിമാനത്താവളത്തിലുൾപ്പെടെ പടിഞ്ഞാറൻ ലണ്ടനിലുടനീളം വൈദ്യുതി മുടങ്ങിയ സാഹചര്യത്തിൽ  യാത്രക്കാരുടെ സുരക്ഷ കണക്കിലെടുത്ത് വെള്ളിയാഴ്ച പുലർച്ചെ മുതൽ 24 മണിക്കൂർ നേരത്തേക്കാണ് ഹീത്രൂ വിമാനത്താവളം അടച്ചിട്ടിരിക്കുന്നത്. 

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

4 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 month ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.