മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീ ഷ്യ ല്‍ ഫസ്റ്റ്ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്കച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസിലെ പ്രതികള്‍.
കൊച്ചി: മോഡലുകളുടെ അപകടമരണത്തില്‍ ജില്ലാ ക്രൈംബ്രാഞ്ച് എറണാകുളം ജുഡീഷ്യല്‍ ഫസ്റ്റ്ക്ലാ സ് മജിസ്ട്രേറ്റ് കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചു. നമ്പര്‍ 18 ഹോ ട്ടല്‍ ഉടമ റോയ് വയലാട്ട്, സൈജു തങ്ക ച്ചന്‍, മോഡലുകള്‍ സഞ്ചരിച്ച വാഹനമോടിച്ചിരുന്ന അബ്ദുറഹ്‌മാന്‍ എന്നിവരടക്കം എട്ടുപേരാണ് കേസി ലെ പ്രതികള്‍. തെളിവ് നശിപ്പിച്ചതിന് നമ്പര്‍ 18 ഹോട്ടലിലെ ജീവനക്കാരാണ് കേസിലെ മറ്റ് പ്രതികള്‍. റോ യ് വയലാട്ടിനെതിരെയും ഇതേ കുറ്റം ചുമത്തിയിട്ടുണ്ട്.
പ്രതികളില്‍ ഒരാളായ സൈജു, അമിത വേഗതയില്‍ ഇവരുടെ വാഹനത്തെ പിന്തുടര്‍ന്നതാണ് അപക ട ത്തിന് കാരണമെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. മോഡലുകളുടെ വാഹനമോടിച്ച അബ്ദുറഹ്‌മാന്‍ മദ്യലഹരിയിലായിരുന്നു എന്നതും അപകടത്തിനിടയാക്കി.
കൂടാതെ, സൈജു തെറ്റായ ഉദ്ദേശത്തോടെയാണ് മോഡലുകളെ പിന്തുടര്‍ന്നതെന്നും, നമ്പര്‍ 18 ഹോ ട്ടലി ല്‍ നിന്നും മടങ്ങുന്നതിന് മുന്‍പ് റോയ് വയലാട്ട് മോഡലുകളോട് അവിടെ താമസിക്കാന്‍ ആവശ്യപ്പെട്ടത് ദുരുദ്ദേശ്യത്തോടെയാണെന്നും കുറ്റപത്രത്തില്‍ പറയുന്നു.
2021 നവംബര്‍ ഒന്നിനാണ് മോഡലുകള്‍ കൊച്ചിയിലുണ്ടായ വാഹനാപകടത്തില്‍ മരിച്ചത്. മുന്‍ മിസ് കേ രള അന്‍സി കബീര്‍, റണ്ണറപ്പായ അഞ്ജന ഷാജന്‍, ഇവരുടെ സുഹൃത്ത് ആഷിഖ് എന്നിവരാണ് അപക ടത്തില്‍ മരിച്ചത്. അബ്ദുറഹ്‌മാനാണ് അപകടത്തില്‍ നിന്നും ജീവനോടെ രക്ഷപ്പെട്ടത്. ഇയാള്‍ മദ്യ ലഹ രിയിലാണ് വാഹനമോടിച്ചതെന്നും, അമിത വേഗതയാണ് അപകടകാരണമെന്നും പോലീസ് കണ്ടെത്തി യിരുന്നു.
എന്നാല്‍, ഫോര്‍ട്ട് കൊച്ചിയിലെ ഹോട്ടലില്‍ നിന്നും മടങ്ങവേയാണ് അപകടമുണ്ടായതെന്നും, മരണത്തി ല്‍ ദുരൂഹതയുണ്ടെന്നും ആരോപണങ്ങള്‍ ഉയര്‍ന്നിരുന്നു. തുടര്‍ന്ന് നടത്തിയ അന്വേഷണത്തിലാണ് മോഡലുകളുടെ മരണത്തില്‍ നമ്പര്‍ 18 ഹോട്ടല്‍ ഉടമ റോയ് വയലാട്ടിനും, സൈജു തങ്കച്ചനും പങ്കുണ്ടെ ന്ന് കണ്ടെത്തിയത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.