News

റോമിലെ സാന്താ അനസ്താസിയ മൈനർ ബസിലിക്ക സീറോമലബാർസഭക്ക്

കൊച്ചി : ലോകത്തിലെതന്നെ ആദ്യെ്രെകസ്തവ ദൈവാലയങ്ങളിലൊന്നും റോമിലെ മൈനർ ബസിലിക്കകളിൽ പുരാതനവുമായ സാന്താ അനസ്താസ്യ ദേവാലയം സീറോമലബാർ സഭക്ക് ഫ്രാൻസീസ് മാർപ്പാപ്പ കൈമാറി. സീറോമലബാർ സഭയിലെ വിശ്വാസികളുടെ റോമിലെ അജപാലനകേന്ദ്രമായി ബസിലിക്ക മാറും.
റോമാ രൂപതയുടെ അതിർത്തിയിൽ താമസിക്കുന്ന സീറോമലബാർ വിശ്വാസികളുടെ അജപാലനത്തിനു പുതിയ സംവിധാനം ഏർപ്പെടുത്തുന്നതായി മാർപ്പാപ്പയുടെ ഉത്തരവിൽ പറയുന്നു. സീറോ മലബാർ സഭയുടെ മേജർ ആർച്ച്  ബിഷപ്പ് നിർദ്ദേശിക്കുന്ന വൈദികനെ ചാപ്ലെയിൻ പദവിയിൽ നിയമിക്കും. പുതിയ അജപാലന സംവിധാനത്തിന്റെ ആസ്ഥാനം സാന്താ അനസ്താസ്യ മൈനർ ബസിലിക്ക ആയിരിക്കും. റോമിലെ സീറോ മലബാർ വിശ്വാസികളുടെ ചാപ്ലെയിൻ ബസിലിക്കയുടെ റെക്ടറുമെന്ന് സഭാ വക്താവ് അറിയിച്ചു.
2019 ൽ സഭയിലെ മുഴുവൻ ബിഷപ്പുമാരും സന്ദർശിച്ചപ്പോൾ റോമിലെ സീറോമലബാർ വിശ്വാസികൾക്ക് ദേവാലയം വേണമെന്ന് ആവശ്യപ്പെട്ടിരുന്നു.
ക്രിസ്തു വർഷം 325 – 326 കാലഘട്ടത്തിൽ കോൺസ്റ്റന്റ് റൈൻ ചക്രവർത്തിയാണ് ബസിലിക്കയുടെ  നിർമ്മാണം ആരംഭിച്ചത്. ക്രിസ്തുവർഷം ഏഴാം നൂറ്റാണ്ടു വരെ മാർപ്പാപ്പാമാർ ക്രിസ്തുമസ് ദിവ്യബലി അർപ്പിച്ചിരുന്നത് സാന്താ അനസ്താസ്യാ ബസിലിക്കായിൽ ആയിരുന്നു. ബറോക്ക് മാതൃകയിൽ നിർമ്മിക്കപ്പെട്ട ദേവാലയം വാസ്തുഭംഗിയും ചിത്രപ്പണികൾ കൊാണ്ടും മനോഹരമാണ്.
2011 മുതൽ റോമിലെ സാന്തോം സീറോമലബാർ ഇടവകയുടെ തിരുകർമ്മങ്ങൾ നടത്തിയിരുന്നത് ഇവിടെയാണ്. ഏഴായിരത്തോളം സീറോമലബാർ വിശ്വാസികളാണ് റോമിലും പരിസര പ്രദേശങ്ങളിലുമുള്ളത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.