കുവൈത്ത് സിറ്റി: റോഡ് സുരക്ഷ ഉറപ്പാക്കുന്നതിൽ നൂതന ആർട്ടിഫിഷ്യൽ ഇന്റലിജൻസ് (എ.ഐ) ഉപയോഗപ്പെടുത്തിയത് രാജ്യത്ത് സുപ്രധാന ചുവടുവെപ്പായതായി വിലയിരുത്തൽ.ട്രാഫിക് നിയമങ്ങൾ കൂടുതൽ ഫലപ്രദമായി നടപ്പാക്കാനും നിയമലംഘനങ്ങൾ കുറക്കാനും അശ്രദ്ധമായ ഡ്രൈവിങ് മൂലമുണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കാനും ഈ നൂതന നടപടികൾ ലക്ഷ്യമിടുന്നതായി ആഭ്യന്തരമന്ത്രാലയം വ്യക്തമാക്കി. അടുത്തിടെയാണ് രാജ്യത്തെ റോഡുകളിൽ എ.ഐ കാമറകൾ സ്ഥാപിച്ചത്. വാഹനമോടിക്കുമ്പോൾ മൊബൈൽ ഫോൺ ഉപയോഗിക്കുന്നത്, സീറ്റ് ബെൽറ്റ് ധരിക്കാതെയുള്ള യാത്ര എന്നിവ ഇതുവഴി കണ്ടെത്താനാകും. രാജ്യത്തെ അപകടങ്ങളിൽ പ്രധാന കാരണങ്ങളിൽ ഒന്നാണിവ. ഇവ കണ്ടെത്തി നടപടി സ്വീകരിക്കുന്നതോടെ റോഡ് ഉപയോക്താക്കൾക്ക് സുരക്ഷിതമായ അന്തരീക്ഷം സൃഷ്ടിക്കാനാകുമെന്നാണ് ലക്ഷ്യം.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.