ദുബായ് : നഗര റോഡുകളിലെ വരകൾ തെളിക്കുന്നത് അടക്കമുള്ള അറ്റകുറ്റപ്രവൃത്തികൾ പൂർത്തിയാക്കിയതായി ദുബായ് ആർടിഎ അറിയിച്ചു.ദേശീയപാതകൾ, പ്രധാന റോഡുകൾ, പാർപ്പിട മേഖലകൾ, ജംക്‌ഷനുകൾ എന്നിവിടങ്ങളിലെ ട്രാഫിക് സൈനുകളും ലെയ്നുകളും പുതുക്കി. പ്രധാന ജംക്‌ഷനുകളിലെ മഞ്ഞ ബോക്സുകൾക്കും പുതിയ നിറം നൽകി. ഡ്രൈവർമാർക്ക് ലെയ്നുകൾ കൃത്യമായി മനസ്സിലാക്കി വാഹനങ്ങൾ ഓടിക്കാനും റോഡ് സുരക്ഷ ഉറപ്പാക്കാനുമാണ് ഇതെന്ന് റോഡ് ആൻഡ് ഫെസിലിറ്റീസ് മെയിന്റനൻസ് ഡയറക്ടർ അബ്ദുല്ല അലി ലൂത്താഹ് പറഞ്ഞു. പണം നൽകി ഉപയോഗിക്കേണ്ട പാർക്കിങ്, വാഹനങ്ങൾ നിർത്തേണ്ട സ്റ്റോപ് ലൈനുകൾ, വേഗം കുറയ്ക്കുന്നതിന് ആവശ്യമായ ഹമ്പുകൾ, കാൽനടക്കാർക്കുള്ള ക്രോസിങ്, ദിശാസൂചികകൾ എന്നിവയും പുതുക്കി.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.