നിരന്തരം അപകടം സംഭവിക്കുന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് മന്ത്രി സംഭവത്തില്‍ ഇടപെട്ടത്
തിരുവനന്തപുരം : റോഡിലെ കുഴിയില്‍ വീണ് യാത്രക്കാരന്‍ അപകടത്തില്‍പ്പെട്ടെതിനെ തുടര്‍ന്ന് പരാതി പരിഹരിച്ച് പൊതുമരാമത്ത് മന്ത്രി പി എ മുഹമ്മദ് റിയാസ്. നിരന്തരം അപകടം സംഭവിക്കു ന്ന പെരിന്തല്‍മണ്ണ- ചെറുപ്ലശേരി റൂട്ടില്‍ രൂപപ്പെട്ട വലിയ കുഴിയില്‍ വീണ് അപകടം പറ്റിയ സുഹൃ ത്തിനെ ആശുപത്രിയിലെത്തിച്ച വ്യക്തിയുടെ ഫേസ്ബുക്ക് കമന്റ് കണ്ടാണ് മന്ത്രി സംഭവത്തില്‍ ഇടപെട്ടത്.
വിഷയം ശ്രദ്ധയില്‍പ്പെട്ട ഉടന്‍ തന്നെ പിഡബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരിഹാര ത്തിന് നിര്‍ദ്ദേശം നല്‍കിയെന്ന് മന്ത്രി തന്റെ ഫേസ്ബുക്ക് പോസ്റ്റില്‍ വ്യക്തമാക്കി.
മന്ത്രി പി എ മുഹമ്മദ് റിയാസിന്റെ ഫേസ്ബുക്ക് പോസ്റ്റ് :
‘പെരിന്തല്‍മണ്ണ. ചെറുപ്ലശേരി റൂട്ടില്‍ ആനമങ്ങാട് എത്തുന്നതിന്റെ മുന്‍പ് റോഡില്‍ ഒരു വലിയ കുഴിയുണ്ട്. അതില്‍ എന്റെ സുഹൃത്തു ഇന്നു രാത്രി 7 മണിക്ക് വീണു പരിക്കുപറ്റി. അവരെ ഹോസ്പി റ്റലില്‍ കൊണ്ടുപോകാന്‍ വേണ്ടി ഞാന്‍ അവിടേക്കു പോയി, അവരെ കണ്ടു കാര്യങ്ങള്‍ സംസാരി ച്ചു കൊണ്ടിരിക്കുമ്പോള്‍ ഒരു വണ്ടിയും കൂടി ആ കുഴിയില്‍ വീണു. അപ്പോഴാണ് അവിടന്ന് അറി ഞ്ഞത്, ഇന്ന് 5 വാഹനങ്ങള്‍ ഈ കുഴിയില്‍ വീണു പരിക്ക് പറ്റിയിട്ടുണ്ടെന്ന്.’
ഫേസ്ബുക്ക് കമന്റായി വന്ന ഒരു പരാതിയാണിത്. വിഷയം ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ തന്നെ പിഡ ബ്ല്യുഡി കംപ്ലെയിന്റ് സെല്‍ വഴി അടിയന്തിര പരി ഹാരത്തിന് നിര്‍ദ്ദേശം നല്‍കി. ഇപ്പോള്‍ കുഴി അടച്ചിട്ടുണ്ട്. പൊതുമരാമത്ത് വകുപ്പുമായി ബന്ധപ്പെട്ട് ഫേസ്ബുക്കില്‍ വരുന്ന പരാതികളും മെയി ലില്‍ വരുന്ന പരാതികളും കംപ്ലെയിന്റ് സെല്ലിലേക്ക് നല്‍കുന്നതിന് എന്റെ ഓഫീസില്‍ ഒരു സംവിധാനം ഒരുക്കിയിട്ടുണ്ട്.
പല പരാതികളിലും പരാതിക്കാരെ നേരിട്ട് ബന്ധപ്പെടാന്‍ ബുദ്ധിമുട്ടുള്ളതായി അവര്‍ അറിയി ച്ചിട്ടുണ്ട്. ആയതിനാല്‍ ഇനി പരാതികള്‍ കമന്റ് ചെ യ്യുന്നവര്‍ ഫോണ്‍ നമ്പര്‍ കൂടി ഉള്‍പ്പെടുത്ത ണമെന്ന് അഭ്യര്‍ത്ഥിക്കുന്നു.
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
This website uses cookies.