നവംബര്‍ മുതല്‍ മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനി കള്‍ ഈടാക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍കേണ്ടിവരിക
തിരുവനന്തപുരം: റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്തനെ കൂട്ടി. എട്ട് രൂപയാണ് ഒരു ലിറ്ററിന് കൂട്ടിയത്. ഇതോടെ ഒരു ലിറ്ററിന് 47 രൂപയായിരുന്നത് 55 രൂപയായി വര്‍ധിച്ചു. മൊത്ത വ്യാപാര വില ലിറ്ററിന് 6.70 രൂപയും കൂട്ടി. ചരിത്രത്തിലെ ഏറ്റവും വലിയ വില വര്‍ധനയാണ് ഉണ്ടായിരിക്കുന്നത്.
നവംബര്‍ മുതല്‍ മണ്ണെണ്ണയ്ക്ക് പുതിയ വിലയാണ് റേഷന്‍ വ്യാപാരികളില്‍ നിന്ന് എണ്ണ കമ്പനികള്‍ ഈടാ ക്കുന്നത്. മുന്‍ഗണനാ മുന്‍ഗണനേതര ഉള്‍പ്പെടെയുള്ള എല്ലാ വിഭാഗക്കാര്‍ക്കും പുതിയ വിലയാണ് നല്‍ കേണ്ടി വരിക.
45 രൂപയാണ് മണ്ണെണ്ണയുടെ അടിസ്ഥാന വില. ഇതിനൊപ്പം ഡീലര്‍ കമ്മീഷന്‍ ട്രാന്‍സ്‌പോര്‍ട്ടേഷന്‍ നിര ക്ക്,കേന്ദ്ര-സംസ്ഥാന സര്‍ക്കാരുകളുടെ ജിഎസ്ടി നികുതി രണ്ടരശതമാനം വീതം ഇതെല്ലാം അടങ്ങുന്ന ഹോള്‍സെയില്‍ നിരക്കാണ് 51 രൂപ. ഇത് ജനങ്ങളിലേക്ക് എത്തുമ്പോള്‍ 55 രൂപയാകും.
പെട്രോള്‍,ഡീസല്‍,പാചകവാതക വില വര്‍ധനവിന് പിന്നാലെയാണ് റേഷന്‍ മണ്ണെണ്ണയ്ക്കും വില കുത്ത നെ കൂട്ടിയത്.പെട്രോളിന് 37 പൈസയാണ് ഇന്ന് കൂട്ടിയത്. ഇന്നത്തെ വില വര്‍ധനയോടെ പെട്രോളിന് തിരുവനന്തപുരത്ത് 112.41 രൂപയായി.വാണിജ്യ ആവശ്യത്തിനുള്ള 19 കിലോഗ്രാം പാചകവാതക സിലിന്‍ ഡറിന് തിങ്കളാഴ്ച 268 രൂപയാണ് കൂട്ടിയത്. കൊച്ചിയില്‍ 1994 രൂപയായി. ഗാര്‍ഹിക സിലിന്‍ഡറിന്റെ (14.2 കിലോ) വില 906.50 രൂപയില്‍ തുടരുന്നു.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.