Breaking News

റെയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റെയിൽവേ കമ്പനി.

റിയാദ് : റയിൽവേ വ്യവസായത്തെ പ്രാദേശികവൽക്കരിക്കാൻ സൗദി റയിൽവേ കമ്പനി (എസ്എആർ). ഇതിനായി പ്രത്യേക പരിപാടി ആരംഭിക്കുമെന്ന് എസ്എആർ സിഇഒ ഡോ. ബാഷർ അൽ മാലിക് അറിയിച്ചു. റെയിൽവേ മേഖലയിലെ പ്രാദേശിക, രാജ്യാന്തര തലങ്ങളിലെ ഏറ്റവും പുതിയ സംഭവവികാസങ്ങളും നൂതനാശയങ്ങളും സമ്മേളനം അവലോകനം ചെയ്യും.
2023-ൽ പ്രാദേശിക ചെലവ് നിരക്ക് 50 ശതമാനത്തിലധികം കൈവരിക്കാൻ കഴിഞ്ഞുവെന്നും 2025-ഓടെ സെക്ടർ പാർട്ണർമാരിലൂടെ ഇത് 60 ശതമാനമായി ഉയർത്താൻ ആഗ്രഹിക്കുന്നുവെന്നും അൽ മാലിക് പറഞ്ഞു. റെയിൽവേ മേഖലയിലെ വ്യക്തമായ ലക്ഷ്യങ്ങളും നിക്ഷേപ സാധ്യതകളും കോൺഫറൻസിൽ പ്രഖ്യാപിക്കും. രാജ്യത്തിനുള്ളിൽ ഫാക്ടറികൾ സ്ഥാപിക്കുക, സേവനങ്ങൾ പ്രാദേശികവൽക്കരിക്കുക, റെയിൽവേ വ്യവസായത്തിലെ പ്രധാന കമ്പനികൾക്ക് അറിവ് കൈമാറുക എന്നിവ ഇതിൽ ഉൾപ്പെടുന്നു.
ഇത് സ്വകാര്യ മേഖലയെയും ചെറുകിട ഇടത്തരം സംരംഭങ്ങളെയും ശാക്തീകരിക്കുകയും പിന്തുണയ്ക്കുകയും ചെയ്യുമെന്നും അദ്ദേഹം പറഞ്ഞു. ട്രെയിൻ ഇൻഫ്രാസ്ട്രക്ചറിന്റെ പ്രവർത്തനവും പരിപാലനവുമായി ബന്ധപ്പെട്ട വ്യവസായങ്ങളെ പ്രാദേശികവൽക്കരിക്കുക എന്ന ലക്ഷ്യത്തോടെ സർക്കാർ, സ്വകാര്യ സ്ഥാപനങ്ങളുമായി സഹകരിച്ച് സമീപ വർഷങ്ങളിൽ നിരവധി സംരംഭങ്ങൾ നടപ്പാക്കിയിട്ടുണ്ടെന്നും അൽ മാലിക് പറഞ്ഞു. ഇത് പ്രാദേശിക ചെലവുകളുടെ ശതമാനം ഉയർത്തുന്നതിലും സ്വകാര്യമേഖലയുടെ പങ്കാളിത്തം വർധിപ്പിക്കുന്നതിലും നേരിട്ടുള്ള സ്വാധീനം ചെലുത്തി. പ്രത്യക്ഷമായും പരോക്ഷമായും 10,000-ത്തിലധികം തൊഴിലവസരങ്ങളിൽ എത്തി. കാർബൺ പുറന്തള്ളാത്ത ഫാസ്റ്റ് ഇലക്ട്രിക് ട്രെയിനുകൾ ആദ്യമായി സ്വീകരിച്ചത് സൗദി അറേബ്യയാണെന്ന് അദ്ദേഹം പറഞ്ഞു. പ്രത്യേകിച്ച് ഹറമൈൻ ഹൈ സ്പീഡ് ട്രെയിൻ.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.