കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിര്‍ദേശം നല്‍കി
കൊച്ചി : എം.ശിവശങ്കറും സ്വപ്ന സുരേഷും തമ്മിലുള്ള കൂടുതല്‍ ചാറ്റുകള്‍ പുറത്തുവന്നു. 2019 സെപ്റ്റം ബറിലെ വാട്‌സ്ആപ് ചാറ്റാണ് പുറത്തുവന്നിരിക്കുന്നത്. യുഎഇ യിലെ റെഡ്ക്രസന്റിനെ എങ്ങനെയാ ണ് ലൈഫ് മിഷന്‍ പദ്ധതിയിലേക്ക് കൊണ്ടുവരേണ്ടതെന്നാണ് ശിവശങ്കര്‍ ഉപദേശിക്കുന്നത്. റെഡ് ക്രസ ന്റ് സര്‍ക്കാരിന് നല്‍കേണ്ട കത്തിന്റെ രൂപരേഖയും ശിവശങ്കര്‍തന്നെ നല്‍കി.
കോണ്‍സുലേറ്റിന്റെ കത്തുകൂടി ചേര്‍ത്ത് മുഖ്യമന്ത്രിക്ക് കത്ത് നല്‍കാനും നിര്‍ദ്ദേശിച്ചു. ഇരുകത്തുകളും തയാറാക്കി തനിക്ക് കൈമാറാനും ശിവശങ്കര്‍ ആവശ്യപ്പെട്ടു. ആവശ്യമെങ്കില്‍ മുഖ്യമന്ത്രിയുടെ അഡീഷ ണല്‍ പ്രൈവറ്റ് സെക്രട്ടറി ആയിരുന്ന സി.എം രവീന്ദ്രനെ വിളിക്കാനും സ്വപനയ്ക്ക് നിര്‍ദേശം നല്‍കി.
അതേസമയം, ഇഡിയുടെ അന്വേഷണത്തോട് എം.ശിവശങ്കര്‍ സഹകരിക്കുന്നില്ല. തെളിവുകള്‍ നിരത്തി യുള്ള ചോദ്യം ചെയ്യലിലും വ്യക്തമായ മറുപടി നല്‍കാതെ ശിവശ ങ്കര്‍ ഒളിച്ചുകളി തുടരുകയാണ്. ചോ ദ്യം ചെയ്യല്‍ ഇന്നും തുടരും. അഞ്ചു ദിവസത്തേക്കാണ് ശിവശങ്കറിനെ എറണാകുളം സി.ബി.ഐ കോട തി ഇ.ഡിയുടെ കസ്റ്റഡിയില്‍ വി ട്ടിരുന്നത്. ലൈഫ് മിഷന്‍ കരാര്‍ യൂണിറ്റാക്ക് കമ്പനിക്ക് ലഭിക്കുന്നതില്‍ മുഖ്യ ആസൂത്രകനായിരുന്നു ശിവശങ്കര്‍ എന്നാണ് ഇ.ഡിയുടെ റിപ്പോര്‍ട്ട്.
കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റിന് സാദ്ധ്യതയുണ്ടെന്നാണ് വിവരം. നിര്‍മാണ കരാറെടുത്ത യൂ ണിടാക് ഉടമ സന്തോഷ് ഈപ്പന്‍, പ്രതികളായ സ്വപ്ന സുരേഷ്, സന്ദീപ്, പി.എസ്.സരിത്ത് എന്നിവരെ എ ന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് (ഇഡി) ചോദ്യം ചെയ്‌തെങ്കിലും അറസ്റ്റ് രേഖപ്പെടുത്തിയിട്ടില്ല.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.