അബുദാബി : ലാഭത്തിൽ റെക്കോർഡിട്ട് ഇത്തിഹാദ് എയർവേയ്സ് ഇക്കൊല്ലം ആദ്യ 9 മാസക്കാലം 140 കോടി ദിർഹത്തിന്റെ അറ്റാദായമാണ് നേടിയത്– 21% വളർച്ച. നികുതിക്കു മുൻപുള്ള കണക്കാണിത്.വിമാന സർവീസുകളുടെ കൃത്യതയും മികച്ച ഉപഭോക്തൃ സേവനവുമാണ് കാരണം. ലാഭകരമായ സെക്ടറുകളിലേക്ക് വിമാന സർവീസ് വ്യാപിപ്പിച്ചതും നേട്ടമായി. ഇക്കൊല്ലം ആദ്യ 9 മാസത്തിനിടെ 1.4 കോടി യാത്രക്കാർ ഇത്തിഹാദ് സേവനം ഉപയോഗിച്ചു– 35% വർധന. പ്രതിമാസം ശരാശരി 87% യാത്രക്കാരുണ്ടായിരുന്നു. 2023ൽ ഇത് 86% ആയിരുന്നു.
ചരക്കുനീക്കത്തിലും കാര്യമായ വർധനയുണ്ട്. കാർഗോ വരുമാനം 300 കോടി ദിർഹമായി, വർധന 21%. പ്രവർത്തന ചെലവ് 8% കുറയ്ക്കാനും സാധിച്ചു. മെച്ചപ്പെട്ട സേവനവും സൗകര്യപ്രദമായ വിമാന സമയവും ഉപഭോക്തൃ സന്തോഷ സൂചിക മെച്ചപ്പെട്ടതും യാത്രക്കാരെ ആകർഷിച്ചതായി ഇത്തിഹാദ് ഏവിയേഷൻ ഗ്രൂപ്പ് ചീഫ് എക്സിക്യൂട്ടീവ് ഓഫിസർ അന്റോനോഡൊ നെവ്സ് പറഞ്ഞു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.