മസ്കറ്റ് :ഒമാനിൽ തൊഴിൽ തേടി വരുന്ന മലയാളികൾ തൊഴിൽ തട്ടിപ്പുകളുടെ ഇരയായിരിക്കുന്നത് അതീവ ഗൗരവമേറിയ പ്രശ്നമായി ഉയരുന്ന സാഹചര്യത്തിൽ, റൂവി മലയാളി അസോസിയേഷൻ കേരള സർക്കാരിന്റെ നോർക്ക റൂട്സിൽ ഔദ്യോഗികമായി പരാതി നൽകി. സാധാരണക്കാരായ ആളുകളെയാണ് ഇവർ ചതിക്കുഴിയിൽ അകപെടുത്തുന്നത് .കഴിഞ്ഞ ആറുമാസത്തിനുള്ളിൽ മാത്രം 100-ൽ അധികം മലയാളികൾ ഈ തട്ടിപ്പിന് ഇരയായതായി അസോസിയേഷൻ അറിയിച്ചു.
പരാതിയിൽ പ്രമേയമാകുന്ന പ്രധാന വിഷയങ്ങൾ ചുവടെപ്പറയുന്നവയാണ്.
വ്യാജ ജോലിയോഫറുകൾ: പ്രമുഖ കമ്പനികളുടെ പേരിൽ കൃത്രിമമായി സൃഷ്ടിച്ച ലെറ്റർഹെഡുകൾ ഉപയോഗിച്ച് WhatsApp, email തുടങ്ങിയ സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ വഴി ‘ജോബ് ഓഫർ’ നൽകുന്നു. ഇന്ത്യയിലെ വിവിധ ഏജന്റുമാർ ഇതിനായി ഉപയോഗിക്കപ്പെടുന്നു.
വിസിറ്റിങ് വിസ വഴിയുള്ള കുടുക്കൽ: റസിഡൻസി വിസ ഉറപ്പ് നൽകിയുകൊണ്ട് ആളുകളെ വിസിറ്റിങ് വിസയിൽ ഒമാനിലേക്ക് കൊണ്ടുവരുന്നു. പിന്നീട് ജോലിയോ വിസയോ നൽകാതെ അവരെ അവഗണിക്കപ്പെടുന്നു.
പാസ്പോർട്ട് പിടിച്ചെടുക്കൽ: പലരും നിയമപരമായി എന്ത് ചെയ്യണമെന്നറിയാതെ ഒമാനിൽ കുടുങ്ങിക്കിടക്കുകയാണ്. പാസ്പോർട്ടുകൾ കയ്യിൽ നിന്ന് എടുത്തുകൊണ്ടിരിയ്ക്കുന്നതും ഇതിന് കാരണമാണ്.
ജീവിതോപാധികൾ ഇല്ലായ്മ: ലക്ഷങ്ങൾ ഏജന്റുമാർക്ക് നൽകി ജോലി പ്രതീക്ഷിച്ച് എത്തിയവർക്കു തൊഴിലും താമസ സൗകര്യവും ഇല്ലാത്ത അവസ്ഥയിലാണ് കഴിയുന്നത്.
റൂവി മലയാളി അസോസിയേഷൻ ഉയർത്തുന്ന പ്രധാന ആവശ്യങ്ങൾ:
നമുക്ക് വിശ്വസിക്കാവുന്ന തൊഴിൽ മാർഗങ്ങൾ വളർത്തുകയും സമൂഹത്തെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് അത്യന്താപേക്ഷിതമാണ് .
അസോസിയേഷൻ നൽകിയ പരാതിയോടൊപ്പം ഒരു പ്രമുഖ കമ്പനിയുടെ വ്യാജ ജോബ് ഓഫർ ലെറ്ററിന്റെ പകർപ്പും അതിന്റെ തെളിവായി ഹാജരാക്കിയിട്ടുണ്ട്.
സമൂഹത്തെ ഇത്തരം തട്ടിപ്പുകളിൽ നിന്ന് സംരക്ഷിക്കേണ്ടത് നമുക്കെല്ലാവർക്കും ബാധ്യതയാണെന്ന് റൂവി മലയാളി അസോസിയേഷൻ അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.