റിസര്‍വ് ബാങ്കിന്റെ ധന നയ അവലോകനത്തില്‍ പലിശനിരക്ക് മാറ്റമില്ലാതെ തുടരാന്‍ തീരുമാനിച്ചെങ്കിലും ധനലഭ്യത ഉയര്‍ത്താനായി സ്വീകരിച്ച നടപടികള്‍ സ്വാഗതാര്‍ഹമാണ്. പണപ്പെരുപ്പം ഉയര്‍ന്ന നിലയിലായതിനാലാണ് പലിശനിരക്കില്‍ മാറ്റം വരുത്താതിരുന്നത്. ധനലഭ്യത ഉയര്‍ത്താനുള്ള നടപടികള്‍ കോവിഡ് കാലത്ത് സമ്പദ്‌വ്യവസ്ഥക്ക് ഉത്തേജനം പകരാന്‍ ഉപകരിക്കും.
ബാങ്കിംഗ് ഇതര ധനകാര്യ സ്ഥാപ നങ്ങള്‍ ക്ക് കൂടുതല്‍ വായ്‌പ ലഭ്യമാക്കണമെന്നതാ ണ് കേന്ദ്രസര്‍ക്കാരിന്റെ നിലപാട്. നേരത്തെ മുന്‍ ഗവര്‍ണര്‍മാരുടെ കാലത്ത് സര്‍ക്കാരു മായി ഭിന്നത ഉണ്ടായതിന് ഒരു കാരണം ഇക്കാര്യത്തില്‍ അനുകൂല നിലപാട് സ്വീകരി ക്കാന്‍ റിസര്‍വ് ബാങ്ക് തയാറാകാതിരുന്നതാ ണ്. ഇത്തരം വിഷയങ്ങളില്‍ റിസര്‍വ് ബാങ്ക് ഗവര്‍ണറായി ശക്തികാന്തദാസ് വന്നതോടെ നിലപാട് മാറുകയാണ് ചെയ്‌തത്.
നോട്ട് നിരോധനം നടപ്പിലാക്കിയ അവ സരത്തില്‍ പ്രതിദിന കണക്കുകള്‍ ക്രോഡീ കരിക്കുകയും അത് മാധ്യമങ്ങളെ ബോധ്യ പ്പെടുത്തുകയും ചെയ്യുക എന്ന ശ്രമകരമായ ജോലി ചെയ്‌തയാളാണ് ശക്തികാന്തദാസ്. മാധ്യമങ്ങള്‍ക്കും സര്‍ക്കാരിനും ഇടയില്‍ ഒരു `മീഡിയേറ്റര്‍’ ആയിരുന്നു അദ്ദേഹം. ഒരു മി കച്ച മീഡിയേറ്ററുടെ ജോലി അദ്ദേഹം ഭംഗിയായി ചെയ്യുകയാണ് ഇപ്പോഴും ചെയ്യുന്നത്. സര്‍ക്കാരിനും റിസര്‍വ് ബാ ങ്കിനുമിടയില്‍ സമന്വയത്തിന്റെ പാതയാണ് അദ്ദേഹം സ്വീകരിക്കുന്നത്.
റിസര്‍വ് ബാങ്ക് സ്വയംഭരണാകാശമുള്ള സ്വ തന്ത്ര സ്ഥാപനമാണോ എന്നത് ഒരു തര്‍ക്ക വിഷയമാണ്. കേന്ദ്രസര്‍ക്കാരിന്റെ നിയന്ത്രണ ത്തിലാണോ റിസര്‍വ് ബാങ്ക് പ്രവര്‍ത്തിക്കേ ണ്ടതെന്ന ചോദ്യത്തെ മുന്‍ ആര്‍ബിഐ ഗ വര്‍ണര്‍ രഘുറാം രാജന്‍ സമീപിക്കുന്നത് വേ റിട്ട രീതിയിലാണ്. `കേന്ദ്രസര്‍ക്കാരിന്റെ സീറ്റ് ബെല്‍റ്റാണ് റിസര്‍വ് ബാങ്ക്’ എന്ന രഘുറാം രാജന്റെ നിരീക്ഷണത്തിന് ഏറെ അര്‍ത്ഥധ്വനികളുണ്ട്. സീറ്റ് ബെല്‍റ്റ് ധരിക്കണോ വേണ്ടയോ എന്ന് തീരുമാനിക്കേണ്ടത് വാഹനമോടിക്കുന്ന ഡ്രൈവറാണ്. തീരുമാനം എന്തായാ ലും അതിന്റെ ഫലം അനുഭവിക്കേണ്ടതും ഡ്രൈവര്‍ തന്നെ. അതായത് റിസര്‍വ് ബാങ്കി നോടുള്ള കേന്ദ്രസര്‍ക്കാരിന്റെ സമീപനം ഏ ത് തരത്തിലായിരുന്നാലും അത് ആത്യന്തി കമായി ബാധിക്കുന്നത് സര്‍ക്കാരിനെ തന്നെ യാണ്.
റിസര്‍വ് ബാങ്ക് എന്ന സീറ്റ് ബെല്‍റ്റിനു ള്ള സുരക്ഷാ പ്രാധാന്യത്തെ കുറിച്ച് ബോ ധ്യമുണ്ടാകേണ്ടത് സര്‍ക്കാരിന് തന്നെയാണ്. സീറ്റ് ബെല്‍റ്റ് ധരിക്കുന്നില്ല എന്നാണ് സര്‍ ക്കാരിന്റെ തീരുമാനമെങ്കില്‍ അതിന്റെ ഭവി ഷ്യത്തുകള്‍ സര്‍ക്കാര്‍ തന്നെ നേരിടേണ്ടി വരും. ധൃതിയില്‍ കാര്യങ്ങള്‍ നടപ്പിലാക്കാന്‍ സാമ്പത്തിക അച്ചടക്കം പാലിക്കാതെ നടപടി കള്‍ സ്വീകരിക്കുമ്പോള്‍ കാര്യങ്ങള്‍ അതിവേ ഗം ബഹുദൂരം മുന്നോട്ടുപോകുന്നു എന്ന തോന്നലുണ്ടാകാം. എന്നാല്‍ അച്ചടക്കം പാ ലിക്കാത്ത സീറ്റ് ബെല്‍റ്റിടാതെയുള്ള ആ പോക്കില്‍ ഉണ്ടാകാവുന്ന അ പകടങ്ങളുടെ ഉത്തരവാദി സര്‍ക്കാര്‍ മാത്രമാണ്. ഫലം എന്തുതന്നെ ആയിരുന്നാലും അതിന്റെ ഗുണത്തിന്റെയോ ദോഷത്തിന്റെയോ ഭോക്താ വ് സര്‍ക്കാര്‍ ആയിരിക്കും. നേരത്തെ റിസര്‍വ് ബാങ്കിന്റെ കരുതല്‍ ധനത്തില്‍ നിന്നും ഒരു വിഹിതം നിര്‍ബന്ധിച്ച് വാങ്ങിച്ചെടുത്തപ്പോള്‍ സീറ്റ് ബെല്‍റ്റിടാന്‍ ഇഷ്‌ടപ്പെടാത്ത ഡ്രൈവറുടെ സ്വഭാവമാണ് സര്‍ക്കാര്‍ കാണിച്ചത്.
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…
മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…
ഷാർജ: വ്യാഴാഴ്ച പുലർച്ചെ യുഎഇയിൽ പെയ്തിറങ്ങിയ കനത്ത മൂടൽമഞ്ഞ് ഷാർജ രാജ്യാന്തര വിമാനത്താവളത്തിലെ സർവീസുകൾ ഗുരുതരമായി ബാധിച്ചു. ദൂരക്കാഴ്ച വളരെ…
മസ്‌കത്ത് ∙ ഒമാനി റിയാലിന്റെ ചിഹ്നം ഔദ്യോഗികമായി പുറത്തിറക്കി സെൻട്രൽ ബാങ്ക് ഓഫ് ഒമാൻ (സിബിഒ). ഒമാനി റിയാലിന് ഏകീകൃത…
This website uses cookies.