News

റിലയന്‍സിന്റെ ഭാഗികമായി മൂലധനം അടച്ചുതീര്‍ത്ത ഓഹരികള്‍ ജൂണ്‍ 15ന്‌ ലിസ്റ്റ്‌ ചെയ്യും

റിലയന്‍സ്‌ ഇന്റസ്‌ട്രീസിന്റെ ഭാഗികമായി മൂലധനം അടച്ചുതീര്‍ത്ത ഓഹരികള്‍ ജൂണ്‍ 15ന്‌ സ്റ്റോക്ക്‌ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ്‌ ചെയ്യും. 650-750 രൂപയായിരിക്കും ലിസ്റ്റ്‌ ചെയ്യുന്ന വിലയെന്നാണ്‌ പ്രതീക്ഷിക്കുന്നത്‌.

മെയ്‌ 20ന്‌ തുടങ്ങിയ റിലയന്‍സിന്റെ റൈറ്റ്‌ ഇഷ്യു ജൂണ്‍ മൂന്നിനാണ്‌ അവസാനിച്ചത്‌. 53,125 കോടി രൂപയാണ്‌ റൈറ്റ്‌ ഇ ഷ്യുവിലൂടെ റിലയന്‍സ്‌ സമാഹരിച്ചത്‌. മെയ്‌ 14നകം ഓഹരികള്‍ വാങ്ങിയവര്‍ക്കാണ്‌ റൈറ്റ്‌ ഇഷ്യുവിന്‌ അപേക്ഷിക്കാന്‍ യോഗ്യത ഉണ്ടായിരുന്നത്‌.

റിലയന്‍സ്‌ റൈറ്റ്‌സ്‌ ഇഷ്യു നടത്തിയത ത്‌ കൂടുതല്‍ ഓഹരികള്‍ വിറ്റഴിച്ച്‌ ധനസമാഹരണം നടത്തുക എന്ന ലക്ഷ്യത്തോടെയാണ്‌. 1257 രൂപയ്‌ക്കാണ്‌ റിലയന്‍സിന്റെ റൈറ്റ്‌ സ്‌ ഇഷ്യു ഓഹരി നിക്ഷേപകര്‍ക്ക്‌ ലഭിച്ചത്‌.

അപേക്ഷ സമര്‍പ്പിക്കുമ്പോള്‍ ഓഹരിയുടെ 25 ശതമാനം തുകയാണ്‌ നല്‍കേണ്ടിയിരുന്നത്‌. അതായത്‌ ഒരു ഓഹരിക്ക്‌ 314.25 രൂപ. ബാക്കി തുക നല്‍കുന്നതിനുള്ള ഷെഡ്യൂള്‍ കമ്പനി പ്രഖ്യാപിച്ചിട്ടുണ്ട്‌. ബാക്കി വരുന്ന തുകയില്‍ 314.25 രൂപ 2021 മെയിലും 628.50 രൂപ 2021 നവംബറിലും നല്‍കിയാല്‍ മതി.

റീട്ടെയില്‍, ടെലികോം മേഖലകളില്‍ കൈവരിക്കാന്‍ സാധ്യതയുള്ള ഭാവി വളര്‍ച്ച കണക്കിലെടുത്ത്‌ റൈറ്റ്‌സ്‌ ഇഷ്യു റിലയന്‍ സില്‍ കൂടുതല്‍ നിക്ഷേപം നടത്താനുള്ള അവസരമായി നിക്ഷേപകര്‍ ഉപയോഗിക്കുകയാണ്‌ ചെയ്‌തത്‌. ടെലികോം, റീട്ടെയില്‍, മീഡിയ മേഖലകളില്‍ നടത്തുന്ന അസാധാരണമായ വൈവിധ്യവല്‍ ക്കരണം ഈ മേഖലകളിലെ നമ്പര്‍ വണ്‍ കമ്പനിയായി റിലയന്‍സിനെ മാറ്റുമെന്ന പ്ര തീക്ഷയാണ്‌ നിലനില്‍ക്കുന്നത്‌.

റൈറ്റ്‌സ്‌ ഇഷ്യുവിന്‌ അപേക്ഷിക്കുമ്പോള്‍ വില പല ഘട്ടങ്ങളിലായി നല്‍കിയാല്‍ മതിയാകുമെന്നതിനാല്‍ നിക്ഷേപകരില്‍ നിന്നും മികച്ച പ്രതികരണമാണ്‌ ലഭിച്ചത്‌. റൈറ്റ്‌സ്‌ ഇഷ്യു 1.6 മടങ്ങാണ്‌ സബ്‌സ്‌ക്രൈബ്‌ ചെയ്യപ്പെട്ടത്‌.

റിലയന്‍സ്‌ നിക്ഷേപ സമാഹരണത്തില്‍ നടത്തിയ കുതിച്ചുചാട്ടവും അവകാശ ഓഹരി പ്രഖ്യാപനവും ഓഹരി വിപണിയിലെ പ്രകടനത്തിലും പ്രതിഫലിച്ചു. 52 ആഴ്‌ചത്തെ ഉയര്‍ന്ന വിലയിലേക്കാണ്‌ ഓഹരി വില കയറിയത്‌. മാര്‍ച്ചില്‍ 867.43 രൂപയിലേക്ക്‌ ഇടിഞ്ഞ ഓഹരിയാണ്‌ ജൂണ്‍ എട്ടിന്‌ 1618 രൂപക്ക്‌ മുകളിലേക്ക്‌ ഉയര്‍ന്നത്‌.

നിഫ്‌റ്റിയിലെയും സെന്‍സെക്‌സിലെയും ബഹുഭൂരിഭാഗം ഓഹരികളും അവയുടെ 52 ആഴ്‌ചത്തെ വിലയുടെ 20-50 ശതമാനം താഴെ വ്യാപാരം ചെയ്യുമ്പോഴാണ്‌ റിലയ ന്‍സ്‌ ഈ നേട്ടം കൈവരിച്ചത്‌. വിപണിയിലെ തിരുത്ത ല്‍ വേളയില്‍ റിലയന്‍സിന്റെ ഓഹരിക്ക്‌ വേറിട്ട പ്രകടനം കാഴ്‌ച വെക്കാന്‍ സാധിച്ചു. കടമില്ലാത്ത കമ്പനിയായി മാറാനുള്ള റിലയന്‍സിന്റെ ശ്രമം ഓഹരി വിപണിയിലെ പ്ര കടനത്തിന്റെ മാറ്റ്‌ പതിന്മടങ്ങ്‌ കൂട്ടുന്ന ഘടകമാണ്‌.

The Gulf Indians

Recent Posts

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

2 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

2 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

2 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

2 months ago

ദുബൈ: ഇന്ത്യയിലേക്ക് എൽ.എൻ.ജി എത്തിക്കാൻ അഡ്നോക് ഗ്യാസ്, ഹിന്ദുസ്ഥാൻ പെട്രോളിയം തമ്മിൽ കരാർ

ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…

2 months ago

മനാമ: യു.എസ് അംബാസഡറുമായി ശൂര കൗൺസിൽ ചെയർമാനുടെ കൂടിക്കാഴ്ച

മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…

2 months ago

This website uses cookies.