റിയാദ്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യദിനാഘോഷങ്ങളുടെ ഭാഗമായി റിയാദ് ഇന്ത്യൻ മീഡിയ ഫോറം സംഘടിപ്പിക്കുന്ന സംവാദം വെളളിയാഴ്ച വൈകീട്ട് 7.30ന് ബത്ഹ ഡി-പാലസ് ഓഡിറ്റോറിയത്തിൽ
നടക്കും.
‘ഇന്ത്യ@78’ എന്ന പ്രമേയത്തിൽ നടക്കുന്ന സംവാദത്തിൽ ജനാധിപത്യം നേരിടുന്ന വെല്ലുവിളികൾ, ഭരണഘടനയും സമകാലിക ഇന്ത്യയും, നിറംമാറുന്ന വിദ്യാഭ്യാസ നയം, പൗരത്വ വിവേചനം, സമ്പദ്ഘടനയും ദാരിദ്ര്യവും, തൊഴിലില്ലായ്മയും കുടിയേറ്റവും, രോഗാതുരമോ ഇന്ത്യൻ ആരോഗ്യമേഖല, കേന്ദ്ര ഏജൻസികളും പ്രതിപക്ഷവും, ഇന്ത്യൻ സംസ്കാരവും ചരിത്രവും, ഇന്ത്യയുടെ സുരക്ഷയും സ്ഥിരതയും തുടങ്ങി സ്വതന്ത്ര ഇന്ത്യയുടെ ഭൂതവും ഭാവിയും വർത്തമാനവും ചർച്ച ചെയ്യും.
കെ.എം.സി.സി റിയാദ് സെൻട്രൽ കമ്മിറ്റി സെക്രട്ടറി ഷാഫി തുവ്വൂർ, കേളി കേന്ദ്ര കമ്മിറ്റി അംഗം സതീഷ് കുമാർ വളവിൽ, ഡോ. എസ്. അബ്ദുൽ അസീസ്, എം. സാലി ആലുവ (ന്യൂ ഏജ്), അഡ്വ. എൽ.കെ. അജിത് (ഒ.ഐ.സി.സി), ജയൻ കൊടുങ്ങല്ലൂർ (റിംഫ്), സലിം പളളിയിൽ, സുധീർ കുമ്മിൾ (നവോദയ), ബാരിഷ് ചെമ്പകശേരി (ജനറൽ സെക്രട്ടറി, പ്രവാസി), മുഹമ്മദ് ഇല്യാസ് പാണ്ടിക്കാട് (ആവാസ്), ഷിബു ഉസ്മാൻ (റിംഫ്) സംവാദത്തിൽ എന്നിവർ പങ്കെടുക്കും.
വിഷയം അവതരിപ്പിക്കുന്നവരോട് സംവദിക്കാൻ ചോദ്യോത്തര സെഷൻ ഉണ്ടാകുമെന്നും റിംഫ് അറിയിച്ചു.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.