ദുബൈ: യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ദുബൈയിൽ ഏറ്റവും കൂടുതൽ പുതിയ ബിസിനസ് സ്ഥാപ നങ്ങൾ ആരംഭിച്ചത് ഇന്ത്യൻ നിക്ഷേപകർ. ദുബൈ ചേംബർ ഓഫ് കോമേഴ്സിന്റെ ഈ വർഷം ആദ്യ ആ റുമാസത്തെ കണക്കിലാണിത് വ്യക്തമാക്കിയത്.
ജനുവരി മുതൽ ജൂൺ വരെ കാലയളവിൽ 7,860 ഇന്ത്യൻ കമ്പനികളാണ് ദുബൈയിൽ രജിസ്റ്റർ ചെയ്തത്.
പട്ടികയിൽ രണ്ടാം സ്ഥാനത്ത് പാകിസ്താനാണുള്ളത്. 3,968 കമ്പനികളാണ് പാകിസ്താൻ സ്വദേശി കളുടേതായി രജിസ്റ്റർ ചെയ്തത്. ഈജിപ്ത് 2,355 പുതിയ കമ്പനികളുമായി പട്ടികയിൽ മൂന്നാം സ്ഥാന ത്താണുള്ളത്.സിറിയ-1358, ബ്രിട്ടൻ-1245, ബംഗ്ലാദേശ്-1119, ഇറാഖ്-799, ചൈന-742, സുഡാൻ-683, ജോർഡൻ-674 എന്നിങ്ങനെയാണ് മറ്റു രാജ്യക്കാരുടെ കമ്പനികളുടെ എണ്ണം. ലോകത്തിന്റെ വ്യത്യസ്ത ഭാഗങ്ങളിൽ നി ന്നുള്ള നിക്ഷേപകരെ ആകർഷിക്കുന്നതിൽ ദുബൈക്കുള്ള ശക്തമായ കഴിവിനെയാണ് കണക്കുകൾ സൂചിപ്പിക്കുന്നത്.
ഇക്കാലയളവിൽ ചേംബറിൽ രജിസ്റ്റർ ചെയ്ത പുതിയ കമ്പനികളിൽ കൂടുതൽ വ്യാപാര, റിപ്പയറിങ് സേവ ന മേഖലയിലുള്ളവരാണ് ഒന്നാം സ്ഥാനത്തെത്തിയത്. മൊത്തം കമ്പനികളുടെ 41.5 ശതമാനമാണ് ഇത്ത രം കമ്പനികളുള്ളത്. റിയൽ എസ്റ്റേറ്റ്, വാടകക്ക് നൽകൽ, ബിസിനസ് സേവന മേഖലകൾ എന്നിവയാണ് രണ്ടാം സ്ഥാനത്തുള്ളത്. മൊത്തം കമ്പനികളുടെ 33.6 ശതമാനമാണ് ഇത്തരം സ്ഥാപനങ്ങൾ പ്രതിനിധീ കരിക്കുന്നത്.
നിർമാണ മേഖല 9.4 ശതമാനത്തോടെ മൂന്നാം സ്ഥാനത്തും ഗതാഗതം, സംഭരണം, വാർത്താവിനിമയ മേ ഖല 8.4 ശതമാനവുമായി നാലാം സ്ഥാനത്തുമാണ്. സാമൂഹിക, വ്യക്തിഗത സേവന മേഖല 6.6 ശതമാന മാണ്. അതേസമയം, നിർമാണ മേഖലയാണ് ആദ്യ അഞ്ചു മേഖലകളിൽ ഏറ്റവും ശക്തമായ വളർച്ച രേഖപ്പെടുത്തിയത്.
2023ലെ ഇതേ കാലയളവിനെ അപേക്ഷിച്ച് 23.5 ശതമാനം വളർച്ചയാണ് മേഖല രേഖപ്പെടുത്തിയത്. ഗതാ ഗതം, സംഭരണം, വാർത്താവിനിമയ മേഖലകൾ 13.6 ശതമാനം വളർച്ചാ നിരക്ക് കൈവരിച്ചു.റിയൽ എസ്റ്റേറ്റ്, വാടകക്ക് നൽകൽ, ബിസിനസ് സേവനങ്ങൾ എന്നിവ വളർച്ചയിൽ മൂന്നാം സ്ഥാനത്താ ണ്. വർഷം തോറും 9.5 ശതമാനം വർധനവാണ് ഇവ കാണിക്കുന്നത്. കഴിഞ്ഞ വർഷം ദുബൈയിൽ 15,481 ഇന്ത്യൻ കമ്പനികൾ പ്രവർത്തനം തുടങ്ങിയതായി ദുബൈ ചേംബർ ഓഫ് കോമേഴ്സ് നേരത്തെ വെളിപ്പെടുത്തിയിരുന്നു.യു.എ.ഇ സ്വദേശികൾ കഴിഞ്ഞാൽ ഏറ്റവും കൂടുതൽ സ്ഥാപനങ്ങൾ ആരംഭിച്ചത് കഴിഞ്ഞ വർഷവും ഇ ന്ത്യക്കാരാണ്. പാകിസ്താനി നിക്ഷേപകരാണ് ഇക്കാര്യത്തിൽ ഇന്ത്യക്ക് പിന്നിലുണ്ടായിരുന്നത്.
മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…
പി.കെ സജിത് കുമാര്‍ : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…
ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…
മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…
ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…
റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…
This website uses cookies.