Breaking News

റി​യാ​ദി​നും ല​ണ്ട​നു​മി​ട​യി​ൽ വി​മാ​ന സ​ർ​വി​സ്​ വർധിപ്പിക്കുന്നു ;വി​ർ​ജി​ൻ അ​റ്റ് ലാൻ​റി​ക് എ​യ​ർ​വേ​​സു​മാ​യി ക​രാ​ർ ഒ​പ്പി​ട്ടു.

റിയാദ്: ലണ്ടനും റിയാദിനുമിടയിൽ വിമാന സർവിസ് വർധിപ്പിക്കുന്നു. പ്രതിദിന വിമാന സർവിസിനായി വിർജിൻ അറ്റ്ലാൻറിക് എയർവേസുമായി കരാർ ഒപ്പുവെച്ചു. ടൂറിസം മന്ത്രാലയത്തിന്റെ ആസ്ഥാനത്ത് ടൂറിസം മന്ത്രി അഹ്മദ് അൽ ഖത്തീബിന്റെ സാന്നിധ്യത്തിലാണ് വിർജിൻ അറ്റ്ലാന്റിക്കുമായി സഹകരണ കരാറിൽ ഒപ്പുവെച്ചത്.സൗദി അറേബ്യയുടെ എയർ കണക്ടിവിറ്റി പ്രോഗ്രാമിന്റെ ഭാഗമായാണ് നടപടി. ലണ്ടൻ ഹീത്രൂ വിമാനത്താവളത്തിനും റിയാദിലെ കിങ് ഖാലിദ് അന്താരാഷ്ട്ര വിമാനത്താവളത്തിനുമിടയിൽ ദിവസേനയുള്ള വിമാന സർവിസിലൂടെ റിയാദിനെയും ലണ്ടനെയും ബന്ധിപ്പിക്കുന്ന നേരിട്ടുള്ള സർവിസാണ് ആരംഭിച്ചിരി ക്കുന്നത്.സൗദി അറേബ്യയും ബ്രിട്ടനും തമ്മിലുള്ള വ്യോമഗതാഗത ബന്ധം വർധിപ്പിക്കാനാണ് കരാറിലൂടെ ലക്ഷ്യ മിടുന്നത്. 2025 മാർച്ച് മുതൽ എയർബസ് വിമാനം ‘എ330 ഉപയോഗിച്ചാണ് സർവിസ് നടത്തുക.

സൗദി വ്യോമഗതാഗതത്തിലേക്കുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പ്രവേശനം വർഷത്തിന്റെ തുടക്കം മുതൽ എയർ കണക്ടിവിറ്റി പ്രോഗ്രാമുമായി (എ.സി.പി) സഹകരിക്കുന്ന പത്താമത്തെ വിമാനക്കമ്പനിയാണ്. ഇത് സൗദിയിൽനിന്ന് വ്യോമഗതാഗതം വർധിപ്പിക്കാൻ നടത്തിയ ശ്രമങ്ങളുടെ ഭാഗമാണ്.ലണ്ടനും റിയാദിനും ഇടയിലുള്ള വിർജിൻ അറ്റ്ലാന്റിക്കിന്റെ പ്രവേശനം എയർ കണക്ടിവിറ്റി വർധിപ്പിക്കു മെന്ന് എയർ കണക്ടിവിറ്റി പ്രോഗ്രാം എക്സിക്യൂട്ടിവ് ഡയറക്ടർ മജീദ് ഖാൻ പറഞ്ഞു. ബ്രിട്ടനിൽ നിന്നും വടക്കേ അമേരിക്കയിലെ വിർജിൻ അറ്റ്ലാന്റിക് നെറ്റ്വർക്കിൽനിന്നും സൗദി അറേബ്യയിലേക്ക് എത്തുന്ന അന്താരാഷ്ട്ര ടൂറിസത്തിന്റെ വളർച്ചയെ ഇത് പിന്തുണക്കും.വരും വർഷങ്ങളിൽ വിർജിൻ അറ്റ്ലാന്റിക്കുമായുള്ള പങ്കാളിത്തം ശക്തിപ്പെടുത്താനും സൗദിയിലേക്ക് എയർ കണക്ടിവിറ്റി വികസിപ്പിക്കുന്നത് തുടരാനാകും സാധിക്കുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും മജീദ് ഖാൻ പറഞ്ഞു.സൗദിയും ലോകരാജ്യങ്ങളും തമ്മിലുള്ള വ്യോമഗതാഗതം വർധിപ്പിച്ച് രാജ്യത്തെ ടൂറിസം വളർച്ച വർധിപ്പിക്കുകയാണ് എയർ കണക്ടിവിറ്റി പ്രോഗ്രാം ലക്ഷ്യമിടുന്നത്. നിലവിലുള്ളതും സാധ്യതയുള്ളതുമായ എയർ റൂട്ടുകൾ വികസിപ്പിക്കുന്നതിലൂടെയും രാജ്യത്തെ പുതിയ ആഗോള ലക്ഷ്യസ്ഥാനങ്ങളിലേക്ക് ബന്ധിപ്പിക്കുന്നതിലൂടെയുമാണ് ഇത് നടപ്പാക്കുന്നത്.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 weeks ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

3 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

4 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

8 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

8 months ago

This website uses cookies.