Breaking News

റാസൽഖൈമ വിമാനത്താവളത്തിൽ വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ താപനിയന്ത്രണ സാങ്കേതികവിദ്യ

റാസൽഖൈമ : റാസൽഖൈമ രാജ്യാന്തര വിമാനത്താവളം വികസനപ്രവർത്തനങ്ങളുടെ ഭാഗമായി പരിസ്ഥിതി സൗഹൃദ സാങ്കേതിക വിദ്യ സംയോജിപ്പിച്ച് വമ്പൻ പദ്ധതി പ്രഖ്യാപിച്ചു. എയർപോർട്ട് ടെർമിനൽ കെട്ടിടം വിപുലീകരണ പദ്ധതിയുടെ ഭാഗമായി ഡൈനായസ്( DYNAES)എന്ന ആധുനിക താപഗതിക ഊർജസംരക്ഷണ സാങ്കേതിക വിദ്യ നടപ്പിലാക്കുന്ന മധ്യപൂർവദേശത്തെയും ഏഷ്യയിലെയും ആദ്യ വിമാനത്താവളമായിരിക്കും ഇത്.
ത്വരിതഗതിയിലുള്ള വളർച്ചയും വിമാനയാത്രാ ആവശ്യങ്ങൾ വർധിച്ചുവരുന്നതും കണക്കിലെടുത്ത് എയർ കണ്ടീഷനിങ്ങ് സംവിധാനങ്ങൾക്കിടയിലെ ഊർജ ചെലവുകൾ കുറയ്ക്കുന്നതിനാണ് ഈ പുതിയ സാങ്കേതിക വിദ്യയുടെ ഉപയോഗം. ഡൈനായസ് സാങ്കേതിക വിദ്യ ഉപയോഗിക്കുന്നത് പ്രവർത്തനം മെച്ചപ്പെടുത്തുന്നതിനും, കാർബൺ ഉദ്വമനം കുറയ്ക്കുന്നതിനും ഗുണകരമാകും. കൂടാതെ വൈദ്യുതിയിലും പണച്ചെലവിലും ലാഭം ഉണ്ടാക്കാൻ സഹായിക്കും. ഇതിന് വിപുലമായ വ്യാവസായിക സാധ്യതയുമുണ്ട്.
പഴയ സൗകര്യങ്ങൾ ഉപയോഗിച്ചും നിലനിൽപിനുള്ള വഴി തുറക്കാവുന്നതിന്റെ ഉദാഹരണമാണ് ഇതെന്ന് റാസൽഖൈമ  സിവിൽ വ്യോമയാന വിഭാഗം അധ്യക്ഷൻ ഷെയ്ഖ് സാലിം ബിൻ സുൽത്താൻ അൽ ഖാസിമി പറഞ്ഞു. ഫ്രാൻസിലും അബുദാബിയിലുമുള്ള നിർമാണ കേന്ദ്രങ്ങളോടെയുള്ള പങ്കാളിത്തത്തിലൂടെ ഡൈനായസ് സാങ്കേതികത മധ്യപൂർവദേശത്ത് കൂടുതൽ വ്യാപിപ്പിക്കാനാകുമെന്ന് എയർഹാൻഡിലിങ് രംഗത്തെ നേത്രത്വ സ്ഥാപനമായ എയർചാലും തകീഫ് ഫാക്ടറിയും അറിയിച്ചു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

2 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

6 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

6 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

6 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

6 months ago

This website uses cookies.