Breaking News

റാസൽഖൈമയിൽ വിമാനം കടലിൽ തകർന്നുവീണു; ഇന്ത്യൻ യുവ ഡോക്ടറും പാക്കിസ്ഥാനി വനിതാ പൈലറ്റും മരിച്ചു.

റാസൽഖൈമ : ജസീറ ഏവിയേഷൻ ക്ലബിന്‍റെ ചെറുവിമാനം റാസൽഖൈമയിൽ കടലിൽ തകർന്നുവീണ് ഇന്ത്യക്കാരനായ യുവ ഡോക്ടറും പൈലറ്റായ പാക്കിസ്ഥാനി യുവതിയും മരിച്ചു. യുഎഇയിൽ ജനിച്ചു വളർന്ന  സുലൈമാൻ അൽ മാജിദാ(26)ണ് മരിച്ച ഇന്ത്യൻ ഡോക്ടറെന്ന് ഇദ്ദേഹത്തിന്‍റെ പിതാവ് മാജിദ് മുഖറം പറഞ്ഞു. ഇന്ന്  ഉച്ചയ്ക്ക് 2ന് ബീച്ചിനോട് ചേർന്ന കോവ് റൊട്ടാന ഹോട്ടലിനടുത്ത് നിന്ന് പറന്നുയർന്നയുടനാണ് രണ്ട് സീറ്റുകളുള്ള ചെറുവിമാനം തകർന്നുവീണത്. 
ഡോ.സുലൈമാനാണ് വിമാനം വാടകയ്ക്കെടുത്തത്. മകന്‍ വിമാനം പറപ്പിക്കുന്നത് കാണാൻ പിതാവ് മാജിദ് മുഖറവും മാതാവും ഇളയ സഹോദരനും ഏവിയേഷന്‍ ക്ലബിലെത്തിയിരുന്നു. ഷാർജയിലാണ് കുടുംബം താമസിക്കുന്നത്. സംഭവത്തെക്കുറിച്ച് എയർ ആക്സിഡന്‍റ്സ് ഇൻവെസ്റ്റിഗേഷൻ വിഭാഗത്തിന് റിപ്പോർട്ട് ലഭിച്ചതായി ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി (ജിസിഎഎ) അറിയിച്ചു. 
അപകട  കാരണം കണ്ടെത്താൻ വർക്ക് ടീമുകളും ബന്ധപ്പെട്ട അധികാരികളും അന്വേഷണം തുടരുകയാണ്.  മരിച്ച രണ്ട് പേരുടെയും കുടുംബങ്ങൾക്ക് ജിസിഎഎ അനുശോചനം അറിയിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

1 week ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

2 weeks ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.