റാന്നിയില്‍ 13 കാരിയെ പീഡിപ്പിച്ച അമ്മയുടെ കാമുകന്‍ ഷിജുവിനെ പൊലീസ് അ റസ്റ്റ് ചെയ്തു. വനിതാ ദിനത്തില്‍ സ്‌കൂള്‍ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെളി പ്പെടുത്തിയത്
പത്തനംതിട്ട: പത്തനംതിട്ട റാന്നിയില്‍ 13 കാരിയെ അമ്മയുടെ കാമുകന്‍ പീഡിപ്പിച്ചതായി പരാതി. പ്രതി ഷിജുവിനെ പൊലീസ് അറസ്റ്റ് ചെയ്തു. വനിതാ ദിനത്തില്‍ സ്‌കൂള്‍ ടീച്ചറോടാണ് കുട്ടി പീഡനവിവരം വെ ളിപ്പെടുത്തിയത്.
തുടര്‍ന്ന് സ്‌കൂള്‍ അധികൃതര്‍ വിവരം പൊലീസില്‍ അറിയിക്കുകയായിരുന്നു. പൊലീസ് കുട്ടിയുടെ വിശ ദമായ മൊഴി രേഖപ്പെടുത്തിയ ശേഷം പ്രതിയെ അറസ്റ്റ് ചെയ്യുകയായിരുന്നു. അച്ഛന്‍ ഉപേക്ഷിച്ചുപോയ കുട്ടി അമ്മയ്ക്കൊപ്പം വാടക വീട്ടിലാണ് താമസിച്ചിരുന്നത്.
കഴിഞ്ഞ മാസം 27-ാം തീയതിയും ഈ മാസം എട്ടാം തീയതിയുമായി മൂന്നുതവണ ഷിജു മോശമായി പെ രുമാറിയെന്നാണ് പെണ്‍കുട്ടി പൊലീസിനോട് പറഞ്ഞത്. അമ്മയുടെ സുഹൃത്തായ പ്രതി വാടക വീട്ടിലെ നിത്യസന്ദര്‍ശകനാണ്. ഈ ബന്ധം ദുരുപയോഗം ചെയ്തുകൊണ്ടാണ് ഇയാള്‍ പെണ്‍കുട്ടിയോട് മോശമാ യി പെരുമാറിയത്.
ഫെബ്രുവരി 27 ന് രാവിലെ ഏഴുമണിയോടെ പ്രതി വീട്ടിലെത്തി. ഈ സമയം കുട്ടിയുടെ അമ്മ പള്ളിയി ല്‍ ആരാധനയില്‍ പങ്കെടുക്കുകയായിരുന്നു. മാര്‍ച്ച് മാസം രാവിലെ രണ്ടു തവണയും പ്രതി അപമര്യാദ യായി പെരുമാറി. മൂന്നു തവണയും പെണ്‍കുട്ടി എതിര്‍ക്കുകയും കുതറി ഓടുകയും ചെയ്തു.
മോശം അനുഭവത്തെത്തുടര്‍ന്ന് പെണ്‍കുട്ടി മാനസികമായി തകര്‍ന്ന അവസ്ഥയിലാണെന്നും പൊലീസ് സൂചിപ്പിച്ചു. സംഭവത്തില്‍ കുട്ടിയുടെ അമ്മയ്ക്ക് അറിവുണ്ടോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്.
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…
മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
This website uses cookies.