Breaking News

റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്ക് പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച് ദുബായ്.

ദുബായ് : റസിഡൻസി നിയമങ്ങൾ കൃത്യമായി പാലിക്കുന്ന പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും പ്രത്യേകം ആനൂകൂല്യങ്ങൾ പ്രഖ്യാപിച്ച്  ജനറൽ ഡയറക്ടറേറ്റ് ഓഫ് റസിഡൻസി ആൻഡ് ഫോറിനേഴ്സ് അഫയേഴ്സ്. ദി ഐഡിയൽ ഫെയ്സ് എന്നാണ് പുതിയ പദ്ധതിയുടെ പേര്.  
കഴിഞ്ഞ 10 വർഷത്തിനിടയിൽ റസിഡൻസി നിയമലംഘനം നടത്താത്ത ദുബായിലെ പ്രവാസികൾക്കും ഇമറാത്തി സ്പോൺസർമാർക്കും നവംബർ ഒന്നു മുതൽ ആനുകൂല്യങ്ങൾ ലഭിക്കും. ലഭിക്കുന്ന പ്രത്യേക ആനുകൂല്യങ്ങൾ:
∙ ആമർ സെന്ററുമായി ബന്ധപ്പെടുമ്പോൾ സേവനത്തിൽ മുൻഗണന
∙ ആമർ സെന്ററുകളിൽ ദി ഐഡിയൽ ഫെയ്സ് പ്രവാസികൾക്കായി പ്രത്യേക ക്യു സംവിധാനം. 
∙ മുതിർന്ന പൗരന്മാർക്ക് സ്വന്തം വസതികളിൽ മൊബൈൽ സേവന വാഹനം വഴി സേവനങ്ങൾ ലഭിക്കും. ആദ്യഘട്ടത്തിൽ വ്യക്തികൾക്ക് മാത്രമാണ്  പ്രത്യേക അവകാശങ്ങൾ ലഭിക്കുക. രണ്ടാംഘട്ടത്തിൽ സ്ഥാപനങ്ങളിലേക്കും പദ്ധതി വ്യാപിപ്പിക്കും.
ആനുകൂല്യത്തിനുള്ള യോഗ്യത
∙ അപേക്ഷകർ വിദേശികളോ യുഎഇ പൗരന്മാരോ ആയിരിക്കണം. കുറഞ്ഞത് 10 വർഷമെങ്കിലും ദുബായിൽ താമസിക്കണം
∙  കഴിഞ്ഞ 10 വർഷമായി റസിഡൻസി ലംഘനങ്ങളൊന്നും ചെയ്യാത്ത ഒന്നോ അതിലധികമോ വ്യക്തികളുടെ സ്പോൺസർ ആയിരിക്കണം (സ്വദേശികൾക്ക്).
∙  സ്പോൺസർക്ക് നടപ്പുവർഷം റസിഡൻസി ലംഘനങ്ങളൊന്നും രേഖപ്പെടുത്താൻ പാടില്ല (സ്വദേശികൾക്ക്)

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

2 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.