Breaking News

റസിഡൻഷ്യൽ കെട്ടിടത്തിൽ തയ്യൽ ബിസിനസ്; ബഹ്റൈനിൽ ചട്ടലംഘനം നടത്തിയ സ്ഥാപനം അടച്ചുപൂട്ടി.

മനാമ : റസിഡൻഷ്യൽ ലൈസൻസ് മാത്രമുള്ള കെട്ടിടം ചട്ടങ്ങൾ ലംഘിച്ച് വാണിജ്യ ആവശ്യങ്ങള്‍ക്കായി ഉപയോഗിച്ചതിനെ തുടർന്ന് കെട്ടിടം അടപ്പിച്ചു. വ്യവസായ വാണിജ്യ മന്ത്രാലയത്തിന്റേതാണ് നടപടി. റസിഡൻഷ്യൽ കെട്ടിടത്തിൽ 6 താൽക്കാലിക തയ്യൽ ബിസിനസുകൾ നടത്തുന്നതായി  അധികൃതർ  കണ്ടെത്തുകയായിരുന്നു. നിയമവിരുദ്ധ സ്ഥാപനങ്ങളെക്കുറിച്ച് അജ്ഞാത സൂചന ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ലംഘനങ്ങൾ കണ്ടെത്തിയത്.
റസിഡൻഷ്യൽ കെട്ടിടത്തിലെ  ആറോളം മുറികളിൽ തയ്യൽ മെഷീനുകൾ, ഹാംഗറുകൾ, വസ്ത്രങ്ങൾ നിറച്ച പ്ലാസ്റ്റിക് ബാഗുകൾ തുടങ്ങിയ വസ്തുക്കൾ അലങ്കോലമായി വലിച്ചെറിഞ്ഞ നിലയിൽ കണ്ടെത്തി. ഇത്തരം വാണിജ്യപരമായ പ്രവർത്തനങ്ങൾക്കുള്ള  ലൈസൻസോ അനുമതിയോ ഉണ്ടായിരുന്നില്ലെന്നും  മന്ത്രാലയം പറഞ്ഞു. ബിസിനസ് സംരംഭം പ്രവർത്തിക്കുമ്പോൾ പാലിക്കേണ്ട നിബന്ധനകളും പാലിച്ചിട്ടില്ല.  കടയുടെ മുൻവശത്ത് അടയാളങ്ങളോ പേരുകളോ വാണിജ്യ റജിസ്ട്രേഷനോ ബ്രാഞ്ച് വിവരങ്ങളോ ഉണ്ടായിരുന്നില്ല
സംഭവത്തെക്കുറിച്ച് അന്വേഷണം ആരംഭിച്ചതായും  നിയമലംഘകർക്കെതിരെ  നടപടികൾ പുരോഗമിച്ചുവരുന്നതായും മന്ത്രാലയം അറിയിച്ചു. എല്ലാ ബിസിനസുകാരും വാണിജ്യ സ്ഥാപനങ്ങളും അവരുടെ പ്രവർത്തനങ്ങൾ നടത്തുന്നതിന് ശരിയായ ലൈസൻസുകളും അംഗീകാരങ്ങളും ഉണ്ടെന്ന് ഉറപ്പാക്കണമെന്ന് മന്ത്രാലയം നിർദേശിച്ചു. 
നിയമലംഘകരെ പിടികൂടാനുള്ള നടപടികളുടെ ഭാഗമായി  മുഹറഖിൽ പരിശോധനാ  ക്യാംപെയ്ൻ ആരംഭിക്കുകയും പ്രദേശത്തുടനീളമുള്ള മാർക്കറ്റുകളിലെ കടകളിൽ പരിശോധന നടത്തുകയും ചെയ്തു . സൂപ്പർമാർക്കറ്റുകൾ, സൗന്ദര്യവർധക വസ്തുക്കൾ വിൽക്കുന്ന കടകൾ, ആഡംബര വസ്തുക്കളുടെ  കടകൾ തുടങ്ങിയ സ്ഥാപനങ്ങളും അവർ  പരിശോധിക്കുകയും  വിലനിർണ്ണയ നിയന്ത്രണങ്ങൾ പാലിക്കുന്നുണ്ടെന്ന് ഉറപ്പുവരുത്തുകയും ചെയ്തു .

The Gulf Indians

Recent Posts

ബോൺ ടു ഡ്രീം -എഡിഷൻ 2;രാജൻ വി. കോക്കൂരിയുടെ പുസ്തകം പ്രകാശനം ചെയ്തു.

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എൽ കമ്പനി യുടെ തുടക്കവും വളർച്ചയും…

3 days ago

ബോൺ ടു ഡ്രീം -എഡിഷൻ 2 ; രാജൻ വി. കോക്കൂരിയുടെ പുസ്തക പ്രകാശനം

മസ്കറ്റ് : ഇന്ത്യയിൽ ഇലക്ട്രോണിക്ക് വ്യവസായത്തിന്റെ മുഖ്യ ശിൽപ്പികളിൽ പ്രമുഖരായ ബി പി എ ൽ കമ്പനി യുടെ തുടക്കവും…

2 weeks ago

വിനോദ് ഭാസ്കർ അനുസ്മരണവും രക്തദാന ക്യാമ്പും ബ്ലഡ് ഡോണേഴ്സ് ഒമാൻ സംഘടിപ്പിച്ചു

മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…

3 months ago

റൂവി മലയാളി അസോസിയേഷൻ വനിതാ വിങിന്റെ നേതൃത്വത്തിൽ ഓണാഘോഷ കമ്മിറ്റി രൂപീകരിച്ചു

മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…

3 months ago

സ്വാതന്ത്ര്യ ദിനത്തോട് അനുബന്ധിച്ച് റൂവി മലയാളി അസോസിയേഷൻ ആരോഗ്യാവബോധ ക്ലാസും സൗജന്യ മെഡിക്കൽ ചെക്കപ്പും സംഘടിപ്പിക്കുന്നു

മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…

3 months ago

12ാമത് തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു

തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…

3 months ago

This website uses cookies.