യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാ ടാന്‍ മുന്നോട്ടുവരണമെന്നും ഉത്തരവിറക്കിയതിനു പിന്നാലെ പൗരന്‍മാര്‍ക്ക് യുക്രൈ ന്‍ ആയുധം നല്‍കി തുടങ്ങി
കീവ് : യുദ്ധക്കെടുതി ഭയന്ന് പുരുഷന്മാര്‍ രാജ്യം വിടരുതെന്നും രാജ്യത്തിനുവേണ്ടി പോരാടാന്‍ മുന്നോട്ടു വരണമെന്നും ഉത്തരവിറക്കിയതിനു പിന്നാലെ പൗരന്‍മാര്‍ക്ക് യുക്രൈന്‍ ആയുധം നല്‍കി തുടങ്ങി. യുക്രൈന്‍ തലസ്ഥാനമായ കീവിലാണ് സൈന്യം പൊതുജനങ്ങള്‍ക്ക് ആയുധം വിതരണം ചെയ്ത് തുടങ്ങിയത്. ചെറുത്തു നില്‍ക്കാനാണ് ആയുധം നല്‍കുന്നത്.
മറ്റ് നാറ്റോ രാജ്യങ്ങളില്‍ നിന്നോ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നോ സൈനിക സഹായം കിട്ടില്ല എന്നു റപ്പായതോടെ ഒറ്റയ്ക്ക് പോരാടാനാണ് സൈന്യത്തിന്റെയും പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കിയുടെയും ആഹ്വാനം. ഒരിക്കലും സ്വാതന്ത്ര്യം റഷ്യക്ക് മുന്നില്‍ അടിയറ വയ്ക്കില്ല. പുടിന്റെ യുദ്ധക്കൊതി അവസാനി പ്പിക്കാന്‍ റഷ്യക്കാര്‍ ഒന്ന ടങ്കം ശബ്ദമുയര്‍ത്തണം. യുക്രൈന്‍ പൗരന്‍മാരില്‍ ആര് ആയുധങ്ങള്‍ ചോദി ച്ചാലും നല്‍കുമെന്ന് ഇന്നലെ സെലെന്‍സ്‌കി പ്രഖ്യാപിച്ചിരുന്നു. നാസി ജര്‍മനിയെപ്പോലെയാണ് റഷ്യ ആക്രമിച്ചതെന്ന് പ്രസിഡന്റ് ആഞ്ഞടിച്ചു.
അതേസമയം റഷ്യ ചര്‍ച്ചയ്ക്ക് തയാറാകണമെന്ന് പ്രസിഡന്റ് വ്ലാദിമിര്‍ സെലന്‍സ്‌കി അഭ്യര്‍ഥിച്ചു. എത്രയും പെട്ടെന്ന് ചര്‍ച്ച നടത്തിയാല്‍ അത്രയും നാശനഷ്ടങ്ങള്‍ കുറയും. ആക്രമണം അവസാനിപ്പിക്കും വരെ ചെറുത്തുനില്‍പ്പ് തുടരുമെന്നും അദ്ദേഹം വ്യക്തമാക്കി. നേരത്തേ എങ്ങനെ ആയുധങ്ങള്‍ ഉപയോഗിക്ക ണമെന്ന കാര്യത്തില്‍ യുക്രൈന്‍ പൗരന്‍മാര്‍ക്ക് സൈന്യം പരിശീലനം നല്‍കിയിരുന്നു. ലോകത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ സൈനികശക്തിയായ റഷ്യയോട് ഏറ്റുമുട്ടാന്‍ യുക്രൈനെന്ന കുഞ്ഞുരാ ജ്യത്തിനാവില്ല. അതിനാല്‍ത്തന്നെ റഷ്യന്‍ സൈന്യത്തിനെതിരെ പൊതുജനങ്ങളെ അണിനിരത്താനാ ണ് തീരുമാനം.
അതേസമയം റഷ്യയുടെ യുക്രൈന്‍ ആക്രമണ ത്തിനെതിരെ ലോകമെമ്പാടും പ്രതിഷേധം അലയ ടിക്കുകയാണ്. യുദ്ധം ആരംഭിച്ച് മണിക്കൂറുകള്‍ക്ക കം ന്യൂയോര്‍ക്ക് നഗര ത്തില്‍ യുദ്ധവിരുദ്ധ മുദ്രാ വാക്യങ്ങളുമായി ആയിരങ്ങള്‍ നിരത്തിലിറങ്ങി. യുക്രൈന് പിന്തുണ പ്രഖ്യാപിച്ചു രാജ്യത്തിന്റെ പതാകയും കയ്യിലേന്തിയായിരുന്നു പ്രകടനം. ഏകദേശം 500 പ്രതിഷേധക്കാര്‍ റഷ്യയുടെ പെര്‍മനന്റ് മിഷന്‍ സ്ഥിതിചെയ്യുന്ന ഐക്യരാഷ്ട്രസഭയുടെ കെട്ടിടത്തിന് പുറത്ത് റാലി നടത്തി.
ജോര്‍ജിയയില്‍ നിന്നുള്ള ഒരു കൂട്ടം പ്രതിഷേധക്കാരെപ്പോലെ ബെലാറഷ്യക്കാരും റഷ്യക്കാരും പ്രതിഷേ ധക്കാര്‍ക്കൊപ്പം ചേര്‍ന്നു. പുടിന്റെ മുന്നേറ്റം തടയാന്‍ യുക്രൈനി ന് കൂടുതല്‍ സാമ്പത്തികവും തന്ത്രപര വുമായ പിന്തുണ വാഗ്ദാനം ചെയ്യണമെന്ന് പ്രതിഷേധക്കാരില്‍ ചിലര്‍ പറഞ്ഞു. അമേരിക്കയില്‍ വാഷിം ഗ്ടണ്‍, ഡിസി, ലോസ് ഏഞ്ചല്‍സ്, ചിക്കാഗോ തുടങ്ങിയ സ്ഥലങ്ങളിലും പ്രതിഷേധം നടന്നു.
മസ്‌കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.