Home

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല ; ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു

നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരുന്നു കൊലപാതകം.

തിരുവനന്തപുരം: നഗരത്തില്‍ പട്ടാപ്പകല്‍ വീണ്ടും അരുംകൊല. തമ്പാനൂരില്‍ ഹോട്ടല്‍ ജീവനക്കാരനെ വെട്ടിക്കൊന്നു. പട്ടാപ്പകല്‍ ആളുകള്‍ നോക്കി നില്‍ക്കെയായിരു ന്നു കൊലപാതകം. ഹോട്ടല്‍ സിറ്റി ടവറി ലെ റിസപ്ഷനിസ്റ്റ് അയ്യപ്പനെ(34)യാണ് കൊലപ്പെടുത്തിയത്.

രാവിലെ 8:30 ഓടെയായിരുന്നു സംഭവം.ബൈക്കിലെത്തിയ ആളാണ് കൊലപാതകം നടത്തിയത്. കൊ ലപാതകത്തിന് ശേഷം പ്രതി രക്ഷപ്പെട്ടു. പ്രതിയുടെ ദൃശ്യങ്ങള്‍ സിസി ടിവിയില്‍ വ്യക്തമാണ്. ആയുധ വും ബാഗുമായാണ് ഇയാള്‍ ഹോട്ടലിലേക്ക് കയറി പോയത്. പ്രതി ഹോട്ടലില്‍ കയറി അയ്യപ്പന്റെ കഴുത്തി ന് വെട്ടുകയായിരുന്നു. അയ്യപ്പന്റെ കയ്യിലും പ്രതി വെട്ടിയിട്ടുണ്ട്. ആദ്യ തവണ കഴുത്തിന് വെട്ടിയ പ്രതി വീണ്ടും ആയുധം കൊണ്ട് വെട്ടുകയായിരുന്നു.

അതേസമയം കൊലപാതകത്തിന് കാരണം മുന്‍വൈരാഗ്യമാ ണോയെന്ന് പൊലീസ് അന്വേഷിച്ചു വരികയാണ്. പ്രതിയുടെ മു ഖം ദൃശ്യങ്ങളില്‍ വ്യക്തമാണ്. സിസി ടിവി ദൃശ്യങ്ങള്‍ കേന്ദ്രീ ക രിച്ച് പൊലീസ് അന്വേ ഷണം ആരംഭിച്ചിട്ടുണ്ട്. കൊലപാതകം ചെയ്യുന്നതിന്റെ സിസിടിവി ദൃശ്യങ്ങള്‍ ലഭ്യമായതിന്റെ അടി സ്ഥാനത്തില്‍ പ്രതിയെ ഉടനടി പിടികൂടാവനാകുമെന്നാണ് പൊ ലീസ് പ്രതീക്ഷിക്കുന്നത്.

തമിഴ്നാട് സ്വദേശിയായ അയ്യപ്പന്‍.കഴിഞ്ഞ ഒരു വര്‍ഷമായി ഹോട്ടലില്‍ ജോലി ചെയ്തു വരികയായിരു ന്നു. കൊലപാതകത്തെ തുടര്‍ന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥര്‍ അടക്കമുള്ളവര്‍ സംഭവ സ്ഥലത്ത് എ ത്തിയിരുന്നു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

2 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

6 days ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.