Kerala

റവന്യൂ റിക്കവറിയായി പിരിച്ചെടുത്തത് 162.35 കോടി; എറണാകുളം ഒന്നാമത്

കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പി രിച്ചെടുത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയുടെ റെ ക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇന ത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.

കൊച്ചി: കഴിഞ്ഞ സാമ്പത്തിക വര്‍ഷം റവന്യൂ റിക്കവറി ഇനത്തില്‍ ഏറ്റവും അധികം തുക പിരിച്ചെടു ത്ത് സംസ്ഥാനത്ത് ഒന്നാമതായി എറണാകുളം ജില്ല. 162.35 കോടിയു ടെ റെക്കോര്‍ഡ് നേട്ടമാണ് റവന്യൂ റിക്കവറി ഇനത്തില്‍ ജില്ല നേടിയത്. ലാന്‍ഡ് റവന്യൂ ഇനത്തില്‍ 124.61 കോടി രൂപയും പിരിച്ചെടുത്തു.

2021-22 സാമ്പത്തിക വര്‍ഷത്തേക്കാള്‍ 70 കോടി രൂപയുടെ വര്‍ധനയാണ് റവന്യൂ റിക്കവറി, ലാന്‍ഡ് റവ ന്യൂ ഇനത്തില്‍ ജില്ലയിലെ റവന്യൂ വകുപ്പ് നേടിയത്. കെട്ടിട നികു തി ഇനത്തില്‍ 31.37 കോടി രൂപയും ആ  ഡംബര നികുതി ഇനത്തില്‍ 8.53 കൂടി രൂപയും പിരിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ആറ് വര്‍ഷത്തെ അപേ ക്ഷിച്ച് ഏറ്റവും കൂടുതല്‍ തുക യാണ് ജില്ല പിരിച്ചെടുത്തത്.

ജില്ലയില്‍ റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ നടപടികള്‍ കാര്യക്ഷമമാക്കിയതിന് മികച്ച രീതിയില്‍ പ്രവര്‍ ത്തനങ്ങള്‍ കാഴ്ചവച്ച ജീവനക്കാര്‍ക്കുള്ള പുരസ്‌കാരങ്ങള്‍ ജില്ലാ കലക്ടര്‍ എന്‍ എസ് കെ ഉമേഷ് വിതര ണം ചെയ്തു.മികച്ച രീതിയില്‍ പിരിവ് പുരോഗതി കൈവരിച്ച താലൂക്കുകള്‍ക്കുള്ള പുരസ്‌കാരം തഹസി ല്‍ദാര്‍മാരായ രഞ്ജിത്ത് ജോര്‍ജ് (കണയന്നൂര്‍), ജെസ്സി അഗസ്റ്റിന്‍ (കുന്നത്തുനാട്), സുനില്‍ മാത്യു (ആ ലുവ), കെ എസ് സതീശന്‍ (മൂവാറ്റുപുഴ), കെ എന്‍ അംബിക (പറവൂര്‍), സുനിത ജേക്കബ് (കൊച്ചി) റേ യ്ച്ചല്‍ വര്‍ഗീസ് (കോതമംഗലം) എന്നിവര്‍ ഏറ്റുവാങ്ങി.

മികച്ച രീതിയില്‍ പ്രവര്‍ത്തനം കാഴ്ചവച്ച റവന്യൂ സ്പെഷ്യല്‍ തഹസില്‍ദാര്‍മാര്‍ക്കുള്ള പുരസ്‌കാരം മുഹമ്മ ദ് ഷാഫി (കണയന്നൂര്‍), മുസ്തഫ കമാല്‍ (ആലുവ), വിനോദ് മുല്ലശ്ശേരി (കൊച്ചി) എന്നിവരും ഏറ്റുവാങ്ങി. താലൂക്കുകളില്‍ മികച്ച രീതിയില്‍ പിരിവ് പുരോഗതി നേടുന്നതിനായി പ്രവര്‍ത്തിച്ച വില്ലേജ് ഓഫീസര്‍ മാ ര്‍ക്കുള്ള പുരസ്‌കാര വും ചടങ്ങില്‍ വിതരണം ചെയ്തു. ഓരോ താലൂക്കില്‍ നിന്നും 5 വീതം വില്ലേജ് ഓഫീ സര്‍മാര്‍ക്കാണ് പുരസ്‌കാരം നല്‍കിയത്.

റവന്യൂ റിക്കവറി, ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ ഏറ്റവും കൂടുതല്‍ തുക പിരിച്ചെടുത്തത് കണയന്നൂര്‍ (ആര്‍ ആര്‍ ) താലൂക്കിലാണ്. റവന്യൂ റിക്കവറി വിഭാഗത്തില്‍ 39.25 കോടിയും ലാന്‍ഡ് റവന്യൂ വിഭാഗത്തി ല്‍ 42.12 കോടിയും പിരിച്ചെടുത്തു. റവന്യൂ റിക്കവറി വിഭാഗത്തില്‍ 26.77 കോടിയും ലാന്‍ഡ് റവന്യൂ വിഭാ ഗത്തില്‍ 31.61 കോടിയുമായി കുന്നത്തുനാട് താലൂക്കിനാണ് രണ്ടാംസ്ഥാനം. റവന്യൂ റിക്കവറിയില്‍ മൂന്നാം സ്ഥാനം മൂന്നാം സ്ഥാനം 23.61 കോടി പിരിച്ചെടുത്ത് ആലുവ താലൂക്കും ലാന്‍ഡ് റവന്യൂ വിഭാഗത്തില്‍ മൂ ന്നാം സ്ഥാനം 15.58 കോടിയുമായി മൂവാറ്റുപുഴ താലൂക്കും നേടി.

റവന്യൂ റിക്കവറി വിഭാഗത്തില്‍ മൂവാറ്റുപുഴ താലൂക്ക് 12.25 കോടിയും, പറവൂര്‍ 10.22, കൊച്ചി 9.68, കോത മംഗലം 8.09 കോടിയും പിരിച്ചെടുത്തു. ലാന്‍ഡ് റവന്യൂ വിഭാഗത്തി ല്‍ ആലുവ താലൂക്ക് 9.93 കോടിയും, കോതമംഗലം 9.55 പറവൂര്‍ 9.11, കൊച്ചി 6.67 കോടിയും പിരിച്ചെടുത്തിട്ടുണ്ട്.കലക്ടറേറ്റ് കോണ്‍ഫറന്‍സ് ഹാളില്‍ നടന്ന പരിപാടിയില്‍ റവന്യൂ റിക്കവറി ഡെപ്യൂട്ടി കളക്ടര്‍ ബി അനില്‍കുമാര്‍, ദുരന്തനിവാരണം ഡെപ്യൂട്ടി കളക്ടര്‍ ഉഷ ബിന്ദു മോള്‍, ജൂനിയര്‍ സൂപ്രണ്ട് എം കെ സജിത് കുമാര്‍, ആലുവ തഹസില്‍ദാര്‍ സുനില്‍ മാത്യു എന്നിവര്‍ സംസാരിച്ചു.

The Gulf Indians

Recent Posts

മലയാള ഭാഷാ–വിദ്യാഭ്യാസ രംഗത്തെ സമഗ്ര സംഭാവനകൾക്ക് ബിനു കെ. സാമിന് ആർ.എം.എ കേരളീയം പുരസ്‌കാരം

മസ്കത്ത്: സാമൂഹിക, സാംസ്‌കാരിക, വിദ്യാഭ്യാസ, ജീവകാരുണ്യ മേഖലകളിൽ ശ്രദ്ധേയമായ സംഭാവനകൾ നൽകുന്ന വ്യക്തിത്വങ്ങളെ ആദരിക്കുന്നതിനായി റൂവി മലയാളി അസോസിയേഷൻ (RMA)…

3 days ago

കേരള ബജറ്റ്

പി.കെ സജിത് കുമാര്‍  : കേരളത്തിന്റെ സമ്പത് ഘടനയിൽ തന്നെ ഒരു മാറ്റം കൊണ്ടുവരുന്നതിന്റെ തുടക്കമായി കാണുന്നുണ്ട്. പ്രത്യേകിച്ച് മരിടൈം…

1 week ago

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

3 months ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

4 months ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

7 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

7 months ago

This website uses cookies.