മസ്‌കത്ത് : റമസാനില്‍ തൊഴിലിടങ്ങളില്‍ ശ്രദ്ധിക്കേണ്ട കാര്യങ്ങളെ കുറിച്ച് ജീവനക്കാര്‍ക്കും തൊഴിലുടമകള്‍ക്കും മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കി തൊഴില്‍ മന്ത്രാലയം. തൊഴിലിടങ്ങളിലെ സുരക്ഷ ഉറപ്പുവരുത്തുക, പരുക്കുകള്‍ ഒഴിവാക്കുക തുടങ്ങിയ ലക്ഷ്യങ്ങളിലാണ് മാര്‍ഗനിര്‍ദേശങ്ങള്‍ പുറത്തിറക്കിയിരിക്കുന്നത്.ജീവനക്കാര്‍ രാത്രിയില്‍ മതിയായ ഉറക്കം ലഭിക്കുന്നുവെന്ന് ഉറപ്പുവരുത്തണം. നാരുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ കഴിക്കുകയും വേണം. ഇഫ്താര്‍ സമയം കഫീന്‍, പഞ്ചസാര എന്നിവ അടങ്ങിയ പാനീയങ്ങള്‍ ഒഴിവാക്കണം. നോമ്പില്ലാത്ത സമയങ്ങളില്‍ ജലാംശം നിലനിര്‍ത്താന്‍ ധാരണം വെള്ളം കുടിക്കുക. ജോലി സമയങ്ങളില്‍ എല്ലായ്‌പ്പോഴും വ്യക്തിഗത സംരക്ഷണ ഉപകരണങ്ങള്‍ ഉപയോഗിക്കണം. ആരോഗ്യസ്ഥിതികളെ കുറിച്ചും കഴിച്ചുകൊണ്ടിരിക്കുന്ന മരുന്നുകളെ കുറിച്ചും സൂപ്പര്‍വൈസര്‍മാരെ അറിയിക്കുക
തൊഴിലുടമ നോമ്പ് സമയങ്ങളില്‍ ജോലിക്ക് ഷിഫ്റ്റ് അനുവദിക്കണം. പുറം ജോലികളുടെ സമയം കുറയ്ക്കുകയും ജീവനക്കാരുടെ ശാരീരികക്ഷമത നിരീക്ഷിക്കുകയും ചെയ്യണം. പ്രഥമ ശുഷ്രൂയും അടിയന്തര ചികിത്സയും എളുപ്പത്തില്‍ ലഭ്യമാകുന്നതിനുള്ള സംവിധാനമൊരുക്കണം. ജോലി സ്ഥലത്തെ അപകടങ്ങളെ കുറിച്ചും ആവശ്യമായ മുന്‍കരുതല്‍-പ്രതിരോധ നടപടികളെ കുറിച്ചും ജീവനക്കാരെ ബോധവത്കരികരിക്കണം.ജീവനക്കാരുടെ മാനസികവും ശാരീരികവുമായ ക്ഷേമം ഉറപ്പുവരുത്തുന്നതിന് ജോലിസ്ഥലത്തെ സമ്മര്‍ദ്ദം കുറക്കുകയും ക്ഷീണത്തിന് സാധ്യതയുള്ള അനാവശ്യ യാത്രകള്‍ ഒഴിവാക്കുകയും ചെയ്യണം.
മസ്കറ്റ്: We Help Blood Donor’s Oman ന്റെ നേതൃത്വത്തിൽ, ബ്ലഡ് ഡോണേഴ്സ് കേരളയുടെ സ്ഥാപകനും പ്രസിഡന്റുമായിരുന്ന വിനോദ് ഭാസ്കറിന്റെ…
മസ്‌ക്കറ്റ്: ഒമാനിലെ റൂവി മലയാളി അസോസിയേഷന്റെ ഭാഗമായി പ്രവർത്തിക്കുന്ന വനിതാ വിങിന്റെ നേതൃത്വത്തിൽ അനന്തപുരി ഹോട്ടലിൽ പ്രത്യേക യോഗം നടത്തി.…
മസ്‌ക്കത്ത്: ഇന്ത്യയുടെ 78-ാമത് സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് റൂവി മലയാളി അസോസിയേഷനും ദാർസൈറ്റ് ലൈഫ് ലൈൻ ഹോസ്പിറ്റലും സംയുക്തമായി ആരോഗ്യ അവബോധ…
തൃപ്പൂണിത്തുറ: പാറക്കടത്തു കോയിക്കൽ ട്രസ്റ്റ് നടത്തുന്ന 12ാമത് "തൃപ്പൂണിത്തുറ ആസ്ഥാന വിദ്വാൻ പുരസ്‌കാരങ്ങൾ" പ്രഖ്യാപിച്ചു. വായ്‌പ്പാട്ട് വിഭാഗത്തിൽ പ്രൊഫ. തുളസി…
ദുബൈ ∙ ദ്രവീകൃത പ്രകൃതി വാതകം (എൽ.എൻ.ജി) ഇന്ത്യയിലേക്ക് എത്തിക്കുന്നതിനായി യു.എ.ഇയിലെ അബൂദബിയിലെ ഓയിൽ കമ്പനിയായ അഡ്നോക് ഗ്യാസ്യും ഇന്ത്യയിലെ…
മനാമ : ശൂര കൗൺസിൽ ചെയർമാൻ അലി ബിൻ സാലിഹ് അൽ സാലിഹ്, സ്ഥാനം ഒഴിയുന്ന അമേരിക്കൻ അംബാസഡർ സ്റ്റീവൻ…
This website uses cookies.