Gulf

റമദാന്‍ മാസത്തില്‍ ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ

റമദാന്‍ മാസത്തില്‍ ‘ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന’ എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടുന്നത്. ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യുഎഇ ആസൂത്രണം ചെയ്യുന്നത്.

അബുദാബി: റമദാന്‍ മാസത്തില്‍ ആവശ്യക്കാര്‍ക്ക് ഭക്ഷണമെത്തിക്കാനുള്ള സുസ്ഥിര പദ്ധതിയുമായി യുഎഇ. ദശലക്ഷക്കണക്കിന് ഭക്ഷണ പൊതികളാണ് പദ്ധതിയുടെ ഭാഗമായി ആവശ്യക്കാര്‍ക്ക് ലഭ്യമാ ക്കുക. ഇതു സംബന്ധിച്ച് റിപ്പോര്‍ട്ട് യുഎഇ ദേശീയ വാര്‍ത്താ ഏജന്‍സിയാണ് പുറത്തുവിട്ടത്.

റമദാന്‍ മാസത്തില്‍ ‘ഒരു ബില്ല്യണ്‍ ഭക്ഷണ സംഭാവന’ എന്ന പദ്ധതിയാണ് യുഎഇ തുടക്കമിടു ന്നത്. ഇതിലൂടെ സുശക്തവും സുസ്ഥിരവുമായ ഭക്ഷണ വിതരണ സംവിധാനത്തിനുള്ള പദ്ധതിയാണ് യു എഇ ആസൂത്രണം ചെയ്യുന്നത്. സുസ്ഥിരവും സുശക്തവുമായ ഭക്ഷണ പദ്ധതിയിലൂടെ യുഎഇ ല ക്ഷ്യമിടുന്നത് പട്ടിണിക്കെതിരെയുള്ള പോ രാട്ടമാണ്. ഭക്ഷ്യ ദൗര്‍ലഭ്യം നേരിടുന്ന ജനവിഭാഗത്തിന് സുരക്ഷയൊരുക്കുക എന്നതാണ് ലക്ഷ്യം. സംഘര്‍ഷങ്ങള്‍, പ്രകൃതി ദുരന്തങ്ങള്‍ എന്നിവയുള്‍പ്പടെ ആഗോളതല ത്തിലെ പ്രതിസന്ധികളില്‍പ്പെട്ട് ബുദ്ധിമുട്ടുന്ന ജനവിഭാഗത്തിന് സഹായം ലഭ്യമാക്കുന്ന തും യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതി ലക്ഷ്യമിടുന്നുണ്ട്.

ലോകത്താകമാനം 828 ദശലക്ഷം ആളുകളാണ് പട്ടിണി നേരിടുന്നത്. പത്തില്‍ ഒരാള്‍ വീതം പട്ടിണി നേരുന്നുണ്ടെന്നാണ് കണക്കുകള്‍ സൂചിപ്പിക്കുന്നതെന്ന് ദുബായ് ഭരണാധികാരി ഷെയ്ഖ് മുഹമ്മദ് യുഎഇയുടെ ഭക്ഷ്യ വിതരണ പദ്ധതി സംബന്ധിച്ച് വിശദമാക്കവെ ചൂണ്ടിക്കാട്ടിയിരുന്നു. വിശുദ്ധ റമദാന്‍ മാസത്തില്‍ പട്ടിണി നേരിടുന്ന ജനവിഭാഗത്തെ സഹായിക്കുകയെന്നത് ഇസ്ലാം മതവിശ്വാസി കളുടെ കടമയാണെന്ന പറഞ്ഞ ഷെയ്ഖ് മുഹമ്മദ് അന്താരാഷ്ട്ര തലത്തില്‍ പട്ടിണി നിര്‍മ്മാര്‍ജ്ജനം ചെയ്യുന്നതിനുള്ള പരിശ്രമങ്ങള്‍ക്ക് നേതൃനിരയില്‍ നില്‍ക്കുകയെന്നതാണ് യുഎഇയുടെ ലക്ഷ്യമെന്നും യുഎന്നിന്റെ ദാരിദ്ര നിര്‍മ്മാര്‍ജ്ജനത്തിനുള്ള അന്താരാഷ്ട്ര നടപടികള്‍ക്ക് അനുസൃതമാണ് യുഎഇയുടെ റമദാന്‍ ഭക്ഷ്യ വിതരണ പദ്ധതിയെന്നും പറഞ്ഞു.

The Gulf Indians

Recent Posts

പ്രവാസികളുടെ വോട്ടവകാശം: അതിർത്തികൾക്കപ്പുറം കേൾക്കേണ്ട ശബ്ദങ്ങൾ

ഫൈസൽ ആലുവ ആർ എം എ പ്രസിഡന്റ് ആഗോളവൽക്കരണത്തിന്റെ കാലത്ത് രാജ്യങ്ങളുടെ അതിർത്തികൾ ഭൗമപരമായ രേഖകളായി മാത്രം ചുരുങ്ങിക്കൊണ്ടിരിക്കുമ്പോഴും, ജനാധിപത്യാവകാശങ്ങൾ…

2 weeks ago

റൂവി മലയാളി അസോസിയേഷൻ – 2026–2028 കാലയളവിലേക്കുള്ള പുതിയ ഭാരവാഹികൾ തെരെഞ്ഞെടുത്തു

മസ്കറ്റ്: റൂവി മലയാളി അസോസിയേഷന്റെ ജനറൽ ബോഡി യോഗം അടുത്തിടെ നടന്നപ്പോൾ 2026–2028 കാലയളവിലേക്കുള്ള പ്രവർത്തക സമിതി അംഗങ്ങളെ കൗൺസിൽ…

3 weeks ago

ചരക്കുവാഹന നിയന്ത്രണം : എമിറേറ്റ്സ് റോഡിലെ അപകടങ്ങൾ ഗണ്യമായി കുറഞ്ഞു

ദുബായ്: തിരക്കേറിയ സമയങ്ങളിൽ എമിറേറ്റ്സ് റോഡിൽ ചരക്കുവാഹനങ്ങൾക്ക് ഏർപ്പെടുത്തിയ നിയന്ത്രണം ഗതാഗതം സുഗമമാക്കാനും അപകടങ്ങൾ കുറയ്ക്കാനും സഹായിച്ചതായി ആർടിഎയും ദുബായ്…

4 months ago

ആഡംബരത്തിന് പുതിയ മാതൃകയാകാൻ റാസൽഖൈമ വിമാനത്താവളം

റാസൽഖൈമ: 2027ൽ വിൻ അൽ മർജാൻ ഐലൻഡും ഉൾപ്പെടുന്ന വമ്പൻ പദ്ധതികൾ യാഥാർത്ഥ്യമാകുന്നതിനോടനുബന്ധിച്ച് ഒഴുകിയെത്തുന്ന വിനോദസഞ്ചാരികളെ വരവേൽക്കാൻ റാസൽഖൈമ രാജ്യാന്തര…

4 months ago

ഒമാൻ ദേശീയദിനം: ഇന്ത്യൻ എംബസി ഇന്ന് അവധി

മസ്‌കത്ത് ∙ ഒമാൻ ദേശീയദിനാഘോഷത്താടനുബന്ധിച്ച് മസ്‌കത്ത് ഇന്ത്യൻ എംബസി ഇന്ന് അവധിയായിരിക്കുമെന്ന് അധികൃതർ അറിയിച്ചു. കോൺസുലാർ സേവനങ്ങൾക്ക് 98282270 എന്ന…

4 months ago

ദേശീയദിനത്തോടനുബന്ധിച്ച് ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു: ടിക്കറ്റ് നിരക്കിൽ 20% വരെ കിഴിവ്

മസ്‌കത്ത്: ഒമാൻ ദേശീയ ദിനാഘോഷങ്ങളുടെ ഭാഗമായി ഒമാൻ എയർ ഗ്ലോബൽ സെയിൽ പ്രഖ്യാപിച്ചു. 2026 ജനുവരി 15 മുതൽ മാർച്ച്…

4 months ago

This website uses cookies.